image

5 Sep 2022 8:03 AM GMT

Forex

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 79.79ല്‍

MyFin Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 79.79ല്‍
X

Summary

മുംബൈ: ഇന്ന് വ്യാപാരമവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 79.79ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വാണ് രൂപയ്ക്കും നേട്ടമായത്. എന്നാല്‍ വിദേശ വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിച്ചത് രൂപയുടെ മുന്നേറ്റത്തെ തടഞ്ഞുവെന്നും ഫോറക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 79.84 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 79.90 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 2.75 ശതമാനം വര്‍ധിച്ച് 95.58 ഡോളര്‍ […]


മുംബൈ: ഇന്ന് വ്യാപാരമവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 79.79ല്‍ എത്തി. ആഭ്യന്തര ഓഹരികളിലെ ഉണര്‍വാണ് രൂപയ്ക്കും നേട്ടമായത്. എന്നാല്‍ വിദേശ വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിച്ചത് രൂപയുടെ മുന്നേറ്റത്തെ തടഞ്ഞുവെന്നും ഫോറക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 79.84 എന്ന നിലയിലായിരുന്നു രൂപ.

വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 79.90 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 2.75 ശതമാനം വര്‍ധിച്ച് 95.58 ഡോളര്‍ എന്ന നിലയിലെത്തി. ഇന്ന് ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ ആഭ്യന്തര വിപണി മുന്നേറി. ബിഎസ്ഇ സെന്‍സെക്‌സ് 442.65 പോയിന്റ് ഉയര്‍ന്ന് 59,245.98ലെത്തി. എന്‍എസ്ഇ നിഫ്റ്റി 115.75 പോയിന്റ് ഉയര്‍ന്ന് 17,655.20 ലും വ്യാപാരം അവസാനിപ്പിച്ചു.