image

13 Sep 2022 1:38 AM GMT

Gold

സ്വര്‍ണവില പവന് 37,400ല്‍ തന്നെ

MyFin Desk

സ്വര്‍ണവില പവന് 37,400ല്‍ തന്നെ
X

Summary

കൊച്ചി: പതിവിന് വിപരീതമായി സ്വര്‍ണവില തുടര്‍ച്ചയായ അഞ്ചാം ദിവസവും ഒരേ നിരക്കില്‍. ഇന്ന് പവന് 37,400 രൂപയാണ് വില (22 കാരറ്റ്). ഗ്രാമിന് 4,675 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. അന്നേ ദിവസം പവന് 400 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). തിരുവോണ ദിനം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 16 രൂപ കുറഞ്ഞ് 40,784 രൂപയാണ് […]


കൊച്ചി: പതിവിന് വിപരീതമായി സ്വര്‍ണവില തുടര്‍ച്ചയായ അഞ്ചാം ദിവസവും ഒരേ നിരക്കില്‍. ഇന്ന് പവന് 37,400 രൂപയാണ് വില (22 കാരറ്റ്). ഗ്രാമിന് 4,675 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. അന്നേ ദിവസം പവന് 400 രൂപ ഇടിഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്).

തിരുവോണ ദിനം പവന് 200 രൂപ വര്‍ധിച്ച് 37,320 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 16 രൂപ കുറഞ്ഞ് 40,784 രൂപയാണ് വിപണി വില. ഗ്രാമിന് 5,098 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 62.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 499.20 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഉയര്‍ന്ന് 79.25ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.30 എന്ന നിലയിലായിരുന്നു രൂപ.

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് 292.69 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 60,407.82 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 93.25 പോയിന്റ് അല്ലെങ്കില്‍ 0.52 ശതമാനം ഉയര്‍ന്ന് 18,029.60 ല്‍ എത്തി. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച 2,049.65 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി.