image

16 Sep 2022 9:30 AM GMT

Stock Market Updates

പുതിയ ബോറിക് ആസിഡ് പ്ലാന്റ്: ഇൻഡോ ബോറാക്സ് ഓഹരികൾ നേട്ടത്തിൽ

MyFin Bureau

പുതിയ ബോറിക് ആസിഡ് പ്ലാന്റ്: ഇൻഡോ ബോറാക്സ് ഓഹരികൾ നേട്ടത്തിൽ
X

Summary

ഇൻഡോ ബോറാക്സ് ആൻഡ് കെമിക്കൽസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനം ഉയർന്നു. കമ്പനിയുടെ ബോർഡ് ബോറിക് ആസിഡ് ഡെറിവേറ്റീവുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിനായി പീതംപൂരിലെ പ്ലാന്റിൽ പുതിയ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. പദ്ധതിക്കായുള്ള തുക ആഭ്യന്തര വരുമാനം വഴി സമാഹരിക്കുമെന്നും കമ്പനി അറിയിച്ചു. മധ്യപ്രദേശിലെ പീതംപൂരിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ബോറിക് ആസിഡ് ഉത്പാദന പ്ലാന്റ് പ്രവർത്തിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ ​ഗ്രേഡ് ബോറിക്ക് ആസിഡ് നിർമിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ […]


ഇൻഡോ ബോറാക്സ് ആൻഡ് കെമിക്കൽസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8 ശതമാനം ഉയർന്നു. കമ്പനിയുടെ ബോർഡ് ബോറിക് ആസിഡ് ഡെറിവേറ്റീവുകളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാണത്തിനായി പീതംപൂരിലെ പ്ലാന്റിൽ പുതിയ യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. പദ്ധതിക്കായുള്ള തുക ആഭ്യന്തര വരുമാനം വഴി സമാഹരിക്കുമെന്നും കമ്പനി അറിയിച്ചു.

മധ്യപ്രദേശിലെ പീതംപൂരിലാണ് കമ്പനിയുടെ ഏറ്റവും പുതിയ ബോറിക് ആസിഡ് ഉത്പാദന പ്ലാന്റ് പ്രവർത്തിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ ​ഗ്രേഡ് ബോറിക്ക് ആസിഡ് നിർമിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും കമ്പനിക്കു അനുമതി ലഭിച്ചിട്ടുണ്ട്. ജൂൺ പാദത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 30.56 ശതമാനം ഉയർന്ന് 12.86 കോടി രൂപയായി. ഓഹരി ഇന്ന് ഒരു ശതമാനം ഉയർന്ന് 141.20 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.