image

20 Sep 2022 12:31 AM GMT

Gold

നേരിയ ഉയര്‍ച്ചയോടെ സ്വര്‍ണം: പവന് 80 രൂപ വര്‍ധന

MyFin Desk

നേരിയ ഉയര്‍ച്ചയോടെ സ്വര്‍ണം: പവന് 80 രൂപ വര്‍ധന
X

Summary

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 36,760 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,595 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 36,680 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 40,104 രൂപയിലെത്തി. 5,013 രൂപയാണ് ഗ്രാമിന്റെ വില. വെള്ളി ഗ്രാമിന് 62.30 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 498.40 രൂപയായി. […]


കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 36,760 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,595 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 36,680 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ വര്‍ധിച്ച് 40,104 രൂപയിലെത്തി. 5,013 രൂപയാണ് ഗ്രാമിന്റെ വില.

വെള്ളി ഗ്രാമിന് 62.30 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 498.40 രൂപയായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 79.65 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 79.70 എന്ന നിലയിലായിരുന്നു രൂപ.

ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 672.06 പോയിന്റ് ഉയര്‍ന്ന് 59,813.29ലും എന്‍എസ്ഇ നിഫ്റ്റി 209.5 പോയിന്റ് ഉയര്‍ന്ന് 17,831.75ലും എത്തി (രാവിലെ 10:01 പ്രകാരം).

ആഗോള വിപണികളിലെ ഉണര്‍വും ബാങ്കിംഗ് ഓഹരികള്‍ക്ക് മേലുള്ള ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മികച്ച രീതിയില്‍ വിദേശ നിക്ഷേപമെത്തിയതും വിപണിയ്ക്ക് നേട്ടമായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 92.19 യുഎസ് ഡോളറിലെത്തിയിട്ടുണ്ട്.