സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ 7 ശതമാനം നേട്ടത്തിൽ | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeNewsBanking and Financeസെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ 7 ശതമാനം നേട്ടത്തിൽ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ 7 ശതമാനം നേട്ടത്തിൽ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 15.47 ശതമാനം ഉയർന്നു. ആർബിഐ, ബാങ്കിനെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ നിയന്ത്രണങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതാണ് വില ഉയരാൻ കാരണം. ഇത് വ്യവസ്ഥകൾക്കും, തുടർച്ചയായ നിരീക്ഷണത്തിനും വിധേയമായിരിക്കും.

പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ ഫ്രെയിംവർക്കിന്റെ കീഴിൽ ബാങ്കിന്റെ സാമ്പത്തിക പ്രകടനം പരിശോധിച്ചതിനു ശേഷമാണ് ബോർഡ് ഈ തീരുമാനം എടുത്തത്. 2022 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, ബാങ്കിന്റെ ഇടപാടുകളിൽ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ നിയന്ത്രണങ്ങളുടെ ലംഘനമൊന്നും നടന്നിട്ടില്ലെന്നു കണ്ടെത്തി. മിനിമം റെഗുലേറ്ററി ക്യാപിറ്റൽ, നെറ്റ് എൻപിഎ, ലിവറേജ് റേഷ്യോ എന്നിവയുടെ മാനദണ്ഡങ്ങൾ തുടർന്നും പാലിക്കുമെന്ന് ബാങ്ക് രേഖാമൂലം ആർബിഐയെ അറിയിച്ചിട്ടുണ്ട്. ഇതു പാലിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള ഘടനപരമായ സംവിധാനങ്ങളെക്കുറിച്ചും ആർബിഐയെ അറിയിച്ചിട്ടുണ്ട്. ഓഹരി ഇന്ന് 23.50 രൂപ വരെ ഉയർന്നു. തുടർന്ന്, 6.63 ശതമാനം നേട്ടത്തിൽ 21.70 രൂപയിൽ വ്യാപാരം അവസാനിച്ചു.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!