image

26 Sep 2022 11:33 PM GMT

Gold

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 320 രൂപ കുറഞ്ഞു

MyFin Desk

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 320 രൂപ കുറഞ്ഞു
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 4,580 രൂപയാണ് വില. ഇന്നലെ ഉച്ചവരെ 36,800 രൂപയായിരുന്നു പവന്റെ വില. ഉച്ചകഴിഞ്ഞ് പവന് 160 രൂപ വര്‍ധിച്ച് 36,960 രൂപയിലെത്തി. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 39,976 രൂപയാണ് വിപണി വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 60.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 485.60 രൂപയാണ് വില. […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 4,580 രൂപയാണ് വില. ഇന്നലെ ഉച്ചവരെ 36,800 രൂപയായിരുന്നു പവന്റെ വില. ഉച്ചകഴിഞ്ഞ് പവന് 160 രൂപ വര്‍ധിച്ച് 36,960 രൂപയിലെത്തി.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 39,976 രൂപയാണ് വിപണി വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 60.70 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 485.60 രൂപയാണ് വില.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി കുറഞ്ഞതോടെ ആഭ്യന്തര ഓഹരി വിപണികള്‍ ചൊവ്വാഴ്ച്ച നല്ല നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50 100 പോയിന്റ് ഉയര്‍ന്ന് 17,100 ന് മുകളിലും സെന്‍സെക്‌സ് 350 പോയിന്റിന് മുകളില്‍ ഉയര്‍ന്ന് 57,535 ലും എത്തി (രാവിലെ 10.20 പ്രകാരം).

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഉയര്‍ന്ന് 81.30ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 84.62 ഡോളറായിട്ടുണ്ട്.