image

28 Sep 2022 1:14 AM GMT

Forex

റെക്കോര്‍ഡ് ഇടിവ്: ഡോളറിനെതിരെ രൂപ 81.93ല്‍

MyFin Desk

റെക്കോര്‍ഡ് ഇടിവ്: ഡോളറിനെതിരെ രൂപ 81.93ല്‍
X

Summary

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് 81.93ല്‍ എത്തി. ആഭ്യന്തര വിപണിയിലെ ഇടിവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. മാത്രമല്ല കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 81.90 എന്ന നിലയിലായിരുന്നു. വൈകാതെ തന്നെ ഇത് 81.93ലേക്ക് കൂപ്പുകുത്തി. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം […]


മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് 81.93ല്‍ എത്തി. ആഭ്യന്തര വിപണിയിലെ ഇടിവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. മാത്രമല്ല കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 81.90 എന്ന നിലയിലായിരുന്നു. വൈകാതെ തന്നെ ഇത് 81.93ലേക്ക് കൂപ്പുകുത്തി. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 14 പൈസ താഴ്ന്ന് 81.53ല്‍ എത്തിയിരുന്നു. ആര്‍ബിഐ നടത്താനിരിക്കുന്ന പണനയ അവലോകന മീറ്റിംഗില്‍ ഇനി എന്ത് തീരുമാനമെടുക്കും എന്നതില്‍ വിപണി കണ്ണും നട്ടിരിക്കുകയാണ്.

ഏഷ്യന്‍ വിപണികളിലെ മോശം പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ആരംഭിച്ചത്. ഇന്ന് രാവിലെ സെന്‍സെക്‌സ് 608.8 പോയിന്റ് ഇടിഞ്ഞ് 56,498.72 ലേക്കും, നിഫ്റ്റി 182 പോയിന്റ് താഴ്ന്ന് 16,825.40 ലേക്കും എത്തി. എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്.

സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ റെഡ്ഡീസ്, പവര്‍ ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോംകോംഗ് എന്നീ വിപണികള്‍ കനത്ത നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ സെന്‍സെക്‌സ് 37.70 പോയിന്റ് ഇടിഞ്ഞ് 57,107.52 ലും, നിഫ്റ്റി 8.90 പോയിന്റ് താഴ്ന്ന് 17,007.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.