image

29 Sep 2022 5:26 AM GMT

Gold

സ്വര്‍ണത്തിളക്കം: പവന് 480 രൂപ വര്‍ധന

MyFin Desk

സ്വര്‍ണത്തിളക്കം: പവന് 480 രൂപ വര്‍ധന
X

Summary

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4,640 രൂപയിലെത്തി. ചൊവ്വാഴ്ച്ച പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 40,496 രൂപയാണ് ഇന്നത്തെ വിപണി വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 61.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 492 രൂപയാണ് വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 37,120 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4,640 രൂപയിലെത്തി. ചൊവ്വാഴ്ച്ച പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം പവന് 40,496 രൂപയാണ് ഇന്നത്തെ വിപണി വില. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 61.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എട്ട് ഗ്രാമിന് 492 രൂപയാണ് വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 35 പൈസ വര്‍ധിച്ച് 81.58ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 81.60 എന്ന നിലയിലായിരുന്നു രൂപ. ബുധനാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 82ല്‍ എത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച്ചയാണിത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 88.91 ഡോളറായി.
ഇന്ന് രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് 361.13 പോയിന്റ് അല്ലെങ്കില്‍ 0.64 ശതമാനം ഉയര്‍ന്ന് 56,959.41 ലും വിശാലമായ എന്‍എസ്ഇ നിഫ്റ്റി 133.75 പോയിന്റ് അല്ലെങ്കില്‍ 0.79 ശതമാനം ഉയര്‍ന്ന് 16,992.35 ലുംഎത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച 2,772.49 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു.