image

9 Oct 2022 1:51 AM GMT

News

ഏഴ് കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയായി

MyFin Desk

ഏഴ് കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപയായി
X

Summary

ഡെല്‍ഹി: കഴിഞ്ഞയാഴ്ച്ച ഉയര്‍ന്ന മൂല്യമുള്ള പത്തു കമ്പനികളില്‍ ഏഴെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം 1,01,043.69 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് കഴിഞ്ഞയാഴ്ച്ച 764.37 പോയിന്റ് ഉയര്‍ന്നിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 37,581.61 കോടി രൂപ ഉയര്‍ന്ന് 16,46,182.66 കോടി രൂപയിലേക്ക് എത്തി. ടിസിഎസിന്റെ മൂല്യം 22,082.37 കോടി രൂപ ഉയര്‍ന്ന് 11,21,480.95 കോടി രൂപയിലുമെത്തി. ഇന്‍ഫോസിസിന്റേത് 16,263.25 കോടി രൂപ നേട്ടത്തോടെ 6,10,871.36 കോടി രൂപയിലേക്കും, ഐസിഐസിഐ ബാങ്കിന്റെ […]


ഡെല്‍ഹി: കഴിഞ്ഞയാഴ്ച്ച ഉയര്‍ന്ന മൂല്യമുള്ള പത്തു കമ്പനികളില്‍ ഏഴെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം 1,01,043.69 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് കഴിഞ്ഞയാഴ്ച്ച 764.37 പോയിന്റ് ഉയര്‍ന്നിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 37,581.61 കോടി രൂപ ഉയര്‍ന്ന് 16,46,182.66 കോടി രൂപയിലേക്ക് എത്തി. ടിസിഎസിന്റെ മൂല്യം 22,082.37 കോടി രൂപ ഉയര്‍ന്ന് 11,21,480.95 കോടി രൂപയിലുമെത്തി.

ഇന്‍ഫോസിസിന്റേത് 16,263.25 കോടി രൂപ നേട്ടത്തോടെ 6,10,871.36 കോടി രൂപയിലേക്കും, ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം13,433.27 കോടി വര്‍ദ്ധിച്ച് 6,14,589.87 കോടി രൂപയായും ഉയര്‍ന്നു. എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 6,733.19 കോടി രൂപ നേട്ടത്തോടെ 4,22,810.22 കോടി രൂപയിലേക്കും, എച്ച്ഡിഎഫ്സി ബാങ്കിന്റേത് 4,623.07 കോടി ഉയര്‍ന്ന് 7,96,894.04 കോടി രൂപയിലേക്കും എത്തി.

ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 326.93 കോടി രൂപ ഉയര്‍ന്ന് 4,44,563.66 കോടി രൂപയായും വര്‍ധിച്ചു. എന്നാല്‍, ഹിന്ദുസ്ഥാന്‍ യുണീലിവറിന്റെ മൂല്യം 23,025.99 കോടി രൂപ താഴ്ന്ന് 6,10,623.53 കോടി രൂപയായി. ഭാര്‍തി എയര്‍ടെല്ലിന്റെ വിപണി മൂല്യത്തിലും ഇടിവ് സംഭവിച്ചു. അത് 3,532.65 കോടി രൂപ താഴ്ന്ന് 4,41,386.80 ലേക്കാണ് എത്തിയത്. എസ്ബിഐയുടേത് 624.73 കോടി രൂപ താഴ്ന്ന് 4,73,316.78 കോടി രൂപയുമായി.

ഉയര്‍ന്ന മൂല്യമുള്ള 10 കമ്പനികളില്‍ ഒന്നാമത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്, പിന്നില്‍ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഭാര്‍തി എയര്‍ടെല്‍, എച്ച്ഡിഎഫ്സി എന്നിവയാണ്.