image

14 Aug 2022 2:55 AM GMT

Buy/Sell/Hold

വരുമാനം മികച്ചതാകും, ഗോദ്‌റെജ്‌ കൺസ്യൂമർ ഓഹരികൾ വാങ്ങാം: മോത്തിലാൽ ഓസ്വാൾ

MyFin Bureau

വരുമാനം മികച്ചതാകും, ഗോദ്‌റെജ്‌ കൺസ്യൂമർ ഓഹരികൾ വാങ്ങാം: മോത്തിലാൽ ഓസ്വാൾ
X

Summary

കമ്പനി: ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 872.80 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്റ്റ്സിന്റെ കൺസോളിഡേറ്റഡ് അറ്റവില്പന വാർഷികാടിസ്ഥാനത്തിൽ 8 ശതമാനം ഉയർന്ന് 3,130 രൂപയായി. കമ്പനിയുടെ രണ്ടു വർഷത്തെ വില്പന, സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ, 15.9 ശതമാനമായി. കമ്പനിയുടെ വില്പന വളർച്ചയിലുണ്ടാകുന്ന പുരോഗതി മൂന്ന് വർഷത്തെ സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ ഇരട്ടയക്കത്തിലേക്ക് ഉയരും. […]


കമ്പനി: ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്ട്സ്

ശുപാർശ: വാങ്ങുക

നിലവിലെ വിപണി വില: 872.80 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ്

നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഗോദ്‌റെജ്‌ കൺസ്യൂമർ പ്രോഡക്റ്റ്സിന്റെ കൺസോളിഡേറ്റഡ് അറ്റവില്പന വാർഷികാടിസ്ഥാനത്തിൽ 8 ശതമാനം ഉയർന്ന് 3,130 രൂപയായി. കമ്പനിയുടെ രണ്ടു വർഷത്തെ വില്പന, സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ, 15.9 ശതമാനമായി. കമ്പനിയുടെ വില്പന വളർച്ചയിലുണ്ടാകുന്ന പുരോഗതി മൂന്ന് വർഷത്തെ സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ ഇരട്ടയക്കത്തിലേക്ക് ഉയരും. അഞ്ചു മുതൽ 9 ശതമാനം വരെയുള്ള വോള്യം വളർച്ചയുടെ പശ്ചാത്തലത്തിൽ മാനേജ്‌മെന്റ് ഇരട്ടയക്ക വില്പന വളർച്ച പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ ഉത്പ്പന്ന ചെലവുകളിലെ വർധന ഗണ്യമായി കുറയാൻ സാധ്യതുണ്ട്. എങ്കിലും ഉയർന്ന മീഡിയ ചെലവും, ദീർഘ കാല നവീകരണ പ്രവർത്തനങ്ങളും വരും പാദങ്ങളിൽ വരുമാന മാർജിൻ ഉയരുന്നതിനു സഹായിക്കും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രകടമായ വില്പന വളർച്ച കമ്പനിക്കുണ്ടായിട്ടുണ്ട്. ഇതിനായി പല തരത്തിലുള്ള പ്രവർത്തനങ്ങളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. യുഎസ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വികസനത്തിനും, വ്യാപനത്തിനുമുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. മികച്ച മൂലധന വിഹിതവും, പുതിയ ഏറ്റെടുക്കലുകൾ തൽക്കാലം നിർത്തി വച്ചിരിക്കുന്നതും, അന്താരാഷ്ട്ര വിപണികളിലെ മികച്ച പ്രകടനവും പുതിയ സിഇഒ വരുന്നതിനു മുമ്പുതന്നെ കമ്പനി നേടിയിട്ടുണ്ട്. ആഭ്യന്തര വില്പന വളർച്ച കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി. 2016-2020 സാമ്പത്തിക വർഷങ്ങളിൽ ഇത് സംയുക്ത വാർഷിക വളർച്ചാ നിരക്കിൽ 4.1 ശതമാനമായിരുന്നു.

പുതിയ സിഇഒ യുടെ നിക്ഷേപങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉയർന്ന ലാഭക്ഷമതയുള്ള വളർച്ചയ്ക്കും, മൂലധനത്തിൽ നിന്ന് കൂടുതൽ വരുമാനം ഉറപ്പു വരുത്തുന്നതിലും ആയതിനാൽ കമ്പനിയുടെ മധ്യകാല വരുമാന അവലോകനം ശക്തമാണ്.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതി മുതൽ ഇൻഡോനേഷ്യയിലെ വില്പന ഉയർത്താനുള്ള ശ്രമം വരുംവർഷങ്ങളിൽ കമ്പനിക്ക് കൂടുതൽ ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നതിനാൽ, 2024 സാമ്പത്തിക വർഷത്തിലെ വരുമാനം മികച്ചതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)