image

21 Sep 2022 7:03 AM GMT

Buy/Sell/Hold

ടാറ്റ മോട്ടോർസ് വാങ്ങാം: മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസ്

Bijith R

ടാറ്റ മോട്ടോർസ് വാങ്ങാം: മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസ്
X

Summary

കമ്പനി: ടാറ്റ മോട്ടോർസ് ശുപാർശ : വാങ്ങുക നിലവിലെ വിപണി വില : 434.25 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസ് മാറിവരുന്ന പ്രവർത്തന സാഹചര്യം ടാറ്റ മോട്ടോഴ്സിന്റെ ബിസിനസ്സുകളുടെ, പ്രത്യേകിച്ചും ജെ എൽ ആറിന്റെ, പ്രീമിയം വിഭാഗത്തിലെ ഡിമാന്റിനെ ബാധിച്ചിട്ടില്ല എന്നാണ് മോത്തിലാൽ ഒസ്വാൾ നിരീക്ഷകർ പറയുന്നത്. ആഗോള പ്രതിസന്ധികൾ ഡിമാന്റിൽ അത്ര വലിയ ആഘാതം സൃഷ്ടിച്ചിട്ടില്ല. കമ്പനിയുടെ ഓർഡർ ബുക്ക് ഇപ്പോഴും ശക്തമാണ്. ഓർഡർ റദ്ദാക്കലുകൾ താരതമ്യേനെ വളരെ കുറവാണ്. കമ്പനിയുടെ […]


കമ്പനി: ടാറ്റ മോട്ടോർസ്

ശുപാർശ : വാങ്ങുക

നിലവിലെ വിപണി വില : 434.25 രൂപ

ഫിനാൻഷ്യൽ ഇന്റർമീഡിയറി: മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസ്

മാറിവരുന്ന പ്രവർത്തന സാഹചര്യം ടാറ്റ മോട്ടോഴ്സിന്റെ ബിസിനസ്സുകളുടെ, പ്രത്യേകിച്ചും ജെ എൽ ആറിന്റെ, പ്രീമിയം വിഭാഗത്തിലെ ഡിമാന്റിനെ ബാധിച്ചിട്ടില്ല എന്നാണ് മോത്തിലാൽ ഒസ്വാൾ നിരീക്ഷകർ പറയുന്നത്. ആഗോള പ്രതിസന്ധികൾ ഡിമാന്റിൽ അത്ര വലിയ ആഘാതം സൃഷ്ടിച്ചിട്ടില്ല. കമ്പനിയുടെ ഓർഡർ ബുക്ക് ഇപ്പോഴും ശക്തമാണ്. ഓർഡർ റദ്ദാക്കലുകൾ താരതമ്യേനെ വളരെ കുറവാണ്. കമ്പനിയുടെ ഓർഡർ ബുക്ക് ഇപ്പോൾ മൂന്നു പാദത്തിലെ ഉത്പാദനത്തിന് സമമാണ്. അതിനാൽ, ഡിമാന്റിൽ എന്തെങ്കിലും കുറവ് സംഭവിച്ചാലും അത് നാല്‌ പാദം കഴിഞ്ഞേ പ്രകടമാകുകയുള്ളു.

ജെഎൽആറിനെ സംബന്ധിച്ചു, സെമികണ്ടക്ടർ വിതരണത്തിലെ ക്ഷാമം വലിയ ഒരു വെല്ലുവിളിയാണ്. ഡിഫൻഡർ അടക്കമുള്ള വാഹന മോഡലുകൾ പുറത്തിറക്കാനിരിക്കെ, സെമികണ്ടക്ടർ കൂടുതലായി ഉപയോഗിക്കുന്ന ജെ എൽ ആറിന്റെ ഉത്പന്നങ്ങളെയാവും സെമികണ്ടക്ടർ ക്ഷാമം ഏറ്റവുമധികം ബാധിക്കുന്നത്. ഓർഡർ ബുക്കിൽ 60 ശതമാനവും ഡിഫൻഡർ, റേഞ്ച് റോവർ, ആർ ആർ സ്‌പോർട് എന്നിവയാണ്; അവ വര്ധിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ ലഭ്യമായ സെമി കണ്ടക്ടറുകളെ ഉയർന്ന മാർജിൻ ഉള്ള ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നതിനാണ് ജെഎൽആർ മുൻതൂക്കം നൽകുന്നത്.

കമ്പനി ഓരോ പാദത്തിലും ഉത്പാദനം 1,10,000 മുതൽ 1,15,000 യുണിറ്റ് വരെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്; 2023 രണ്ടാം പാദത്തിൽ മൊത്തം ലക്‌ഷ്യം 90,000 യൂണിറ്റായിരുന്നു. പ്രീമിയം കാർ വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം പ്രധാന ബ്രാൻഡായി സ്വയം പുനർ നിർണയിക്കുക എന്നതാണ് ജാഗ്വാർ ലക്ഷ്യമിടുന്നത്. ഇത് 2025 ആവുമ്പഴേക്ക് പുതിയ ജാഗ്വാർ എലെക്ട്രിക്കൽ വെഹിക്കിൾ (EV) പുറത്തിറക്കുന്നതിനു സഹായിക്കും. തുടർന്ന് പൂർണമായും ഇലക്ട്രിക് ബ്രാൻഡാവുന്നതിനു ഇത് കാരണമാകും.

ജെ എൽ ആറിന്റെ മൂലധനചിലവ് ഇതേ മേഖലയിലുള്ള മറ്റു കമ്പനികളോട് താരതമ്യപ്പെടുത്താവുന്നതാണ്; വില്പനയുടെ 8-10 ശതമാനം വരുന്ന ഇത് 2.5 -3 ബില്യൺ പൗണ്ട് ആണ്. 2024 ൽ ഇന്ത്യയിൽ പാസ്സഞ്ചർ വാഹനങ്ങളിൽ, രണ്ടാം തലമുറ ആർക്കിടെക്ച്ചറിൽ അധിഷ്ഠിതമായ കൂപെ കർവ് പുറത്തിറക്കും. ഇത് ഹ്യുണ്ടായി ക്രെറ്റ പോലുള്ളവയോട് മത്സരിക്കും. കമ്പനി ആദ്യം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും; തുടർന്ന് ഇന്റേണൽ കമ്പസ്റ്റിൻ എഞ്ചിൻ പുറത്തിറക്കും.

കമ്പനിയുടെ ഇന്ത്യയിലെ പാസ്സഞ്ചർ വാഹങ്ങളുടെ ശേഷി 5,50,000 യൂണിറ്റാണ്. കൂടാതെ, ഈയടുത്തു ഫോർഡിൽ നിന്നും ഏറ്റെടുത്ത യുണിറ്റിൽ 3,00,000 യുണിറ്റ് വരെ ഉത്പാദിപ്പിക്കാൻ സാധിക്കും. മാത്രമല്ല, ഭാവിയിൽ 4,00,000 യുണിറ്റ് വരെ വർധിപ്പിക്കാനും ആ ഫാക്ടറിക്ക് കഴിയും. അടുത്ത രണ്ടു വർഷത്തേക്കുള്ള ഡിമാൻഡ് നിറവേറ്റുന്നതിന് ഇത് മതിയാവും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസ്ന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.