image

29 Aug 2022 3:34 AM GMT

Commodity

ഖരിഫ് സീസണില്‍ 506 ലക്ഷം ടണ്‍ നെല്ല് സംഭരണം ലക്ഷ്യം

MyFin Bureau

ഖരിഫ് സീസണില്‍ 506 ലക്ഷം ടണ്‍ നെല്ല് സംഭരണം ലക്ഷ്യം
X

Summary

ഡെല്‍ഹി: 2022 ഖാരിഫ് സീസണില്‍ 506 ലക്ഷം ടണ്‍ നെല്ല് സംഭരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരുകള്‍. ഇത് കഴിഞ്ഞ വര്‍ഷത്തെ സംഭരണ നിലയ്ക്ക് സമാനമാണ്. അടുത്തയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം സംഭരണം നടത്താനുള്ള എസ്റ്റിമേറ്റ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഉറപ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഖാരിഫ് സീസണിലെ നെല്ല് സംഭരണം സെപ്റ്റംബറില്‍ തുടങ്ങും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്‌സിഐ) മറ്റു ഘടകങ്ങളും മിനിമം താങ്ങുവില നല്‍കിയാണ് നെല്ല് സംഭരിക്കുന്നത്. 2022-23 […]


ഡെല്‍ഹി: 2022 ഖരിഫ് സീസണില്‍ 506 ലക്ഷം ടണ്‍ നെല്ല് സംഭരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരുകള്‍. ഇത് കഴിഞ്ഞ വര്‍ഷത്തെ സംഭരണ നിലയ്ക്ക് സമാനമാണ്.

അടുത്തയാഴ്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം സംഭരണം നടത്താനുള്ള എസ്റ്റിമേറ്റ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഉറപ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഖരിഫ് സീസണിലെ നെല്ല് സംഭരണം സെപ്റ്റംബറില്‍ തുടങ്ങും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്‌സിഐ) മറ്റു ഘടകങ്ങളും മിനിമം താങ്ങുവില നല്‍കിയാണ് നെല്ല് സംഭരിക്കുന്നത്.

2022-23 വിപണന വര്‍ഷത്തില്‍ 'കോമണ്‍' ഗ്രേഡ് നെല്ലിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 2042 രൂപയായും 'ഗ്രേഡ് എ' ക്വിന്റലിന് 2060 രൂപയായുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നെല്ല് വിതയ്ക്കാന്‍ കാലതാമസം നേരിട്ടതിനാല്‍ രാജ്യത്തിന്റെ മൊത്തം ഉത്പാദനം കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സംഭരണ അളവിനെ ബാധിക്കുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ഉയര്‍ന്ന ഉത്പാദനം മറ്റ് സംസ്ഥാനങ്ങളിലെ നഷ്ടം നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിളകളില്‍ ഉണ്ടായ വൈവിധ്യവത്കരണവും കൃഷിയിടങ്ങളുടെ വിസ്തൃതിയിലെ ഇടിവും കാരണം ഖാരിഫ് നെല്ല് ഉത്പാദനത്തില്‍ 2 മുതല്‍ 3 ശതമാനം വരെ നേരിയ ഇടിവ് സംഭവിക്കാമെന്നും സൂചനയുണ്ട്.