image

2 Feb 2023 2:30 PM GMT

Commodity

ആഭ്യന്തര റബറിന് നേട്ടം, മഞ്ഞലോഹത്തിന് തിളക്കം

Kochi Bureau

ആഭ്യന്തര റബറിന് നേട്ടം, മഞ്ഞലോഹത്തിന് തിളക്കം
X

Summary

  • യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് കഴിഞ്ഞ രാത്രി ഉയര്‍ത്തിയതാണ് ആഗോളതലത്തില്‍ മഞ്ഞ ലോഹത്തിന്തിളക്കം പകര്‍ന്നത്.
  • ഓഫ് സീസനാണെങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഏലക്ക പ്രവാഹം ശക്തം.



കൂര്‍ഗ്ഗിലെ തോട്ടങ്ങളില്‍ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നു, ചിക്കമംഗലൂര്‍, ഹസ്സന്‍ മേഖലകളിലെ കര്‍ഷകരും വിളവെടുപ്പിലേയ്ക്ക് ശ്രദ്ധതിരിച്ചു. കര്‍ണാടകത്തില്‍ സാമ്പത്തിക അടിത്തറയുള്ള വന്‍കിട തോട്ടങ്ങളായതിനാല്‍ പുതിയ മുളക് അവര്‍ തിരക്കിട്ട് വിപണിയില്‍ ഇറക്കില്ല. ഉല്‍പ്പന്ന വില കൂടുതല്‍ ആര്‍ഷകമാകുന്നഅവസരങ്ങളില്‍ മാത്രം അവര്‍വില്‍പ്പനയിലേയ്ക്ക് തിരിയും.

കിലോ 500 രൂപയിലാണ് കുരുമുളക് വ്യാപാരം നടക്കുന്നത്. കേരളത്തിലെ വിലയിലും കുറച്ചാണ് അവിടെ വില്‍പ്പന. ഹൈറേഞ്ച് മുളകിന് മറ്റു മേഖലയില്‍ വിളയുന്ന ചരക്കിലും ഏരിവും സ്വാധും കുടിനില്‍ക്കുന്നത് ഉയര്‍ന്നവിലയ്ക്ക് അവസരം ഒരുക്കുന്നു. ഇടുക്കി, വയനാട ്ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ അളവിലാണ് ഇന്നും ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങിയത്. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ വിലകുറഞ്ഞതാണ് കര്‍ഷകരെ രംഗത്ത് നിന്നും പിന്‍തിരിപ്പിച്ചത്. ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 512 രൂപ.

ബജറ്റില്‍ സംയുക്ത റബറി അടിസ്ഥാന കസ്റ്റംസ് തീരുവ കിലോയ്ക്ക് 30 രൂപയായി ഉയര്‍ത്തിയത് ഇറക്കുമതി തോത്കുറയാന്‍ അവസരം ഒരക്കുമെന്ന പ്രതീക്ഷയിലാണ് റബര്‍ ഉല്‍പാദന മേഖല. പുതിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള റബറി ഇറക്കുമതി കുറയുന്നത് ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ആഭ്യന്തരറബറിന് നേട്ടംസമ്മാനിക്കുമെന്ന നിഗമനത്തിലാണ് കാര്‍ഷിക മേഖല. അതേ സമയം ഡ്യുട്ടി ഉയരുന്നതോടെ ടയര്‍ വില കമ്പനികള്‍ ഉയര്‍ത്തി അവര്‍ സുരക്ഷിതമാക്കാന്‍ ശ്രമം നടത്തുമെന്നല്ലാതെ വിദേശ ചരക്ക് വരവ് കുറയാന്‍ അവസരം ഒരുക്കില്ല. നാലാം ഗ്രേഡ് കിലോ 141 രൂപ.

ഓഫ് സീസനാണെങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഏലക്ക പ്രവാഹം ശക്തം. വണ്ടന്‍ മേട്ടില്‍ നടന്ന ലേലത്തില്‍ ഒരു ലക്ഷം കിലോയ്ക്ക് മുകളില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങി. ഉല്‍പാദകര്‍ ഏലക്ക നീക്കത്തില്‍ നിയന്ത്രണം വരുത്തിയാല്‍ മാത്രം കൂടുതല്‍ ആകര്‍ഷകമായ വിലവരും ആഴ്ച്ചകളില്‍ ഉറപ്പ് വരുത്താനാവു. അറബ് രാജ്യങ്ങള്‍ റാംസാന് മുന്നോടിയായുള്ള ചരക്ക് സംഭരണവേളയാണ്. ആഭ്യന്തര വിദേശവ്യാപാരികള്‍ ചേര്‍ന്ന് മൊത്തം 98,645 കിലോഗ്രാം ഏലക്ക സംഭരിച്ചു. ശരാശരി ഇനങ്ങള്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിരക്കായകിലോ 1230 രൂപയിലും മികച്ചയിനങ്ങള്‍ 1951 രൂപയിലും ലേലം കൊണ്ടു.



ആഭരണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് പവന്‍ പ്രവേശിച്ചു. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി, ഗ്രാമിന് 60 രൂപകയറി 5360 രൂപയിലെത്തി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോര്‍ഡാണ് പവന്‍ ഇന്ന് മറികടന്നത്. വിലക്കയറ്റം താല്‍ക്കാലികമായി തുടരും, അതേസമയം ഉയര്‍ന്ന വിലമൂലം വിവാഹ പാര്‍ട്ടികള്‍ മാത്രം ആഭരണ കേന്ദ്രങ്ങളില്‍ താല്‍പര്യം കാണിച്ചുള്ളു.

യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് കഴിഞ്ഞ രാത്രി ഉയര്‍ത്തിയതാണ് ആഗോളതലത്തില്‍ മഞ്ഞ ലോഹത്തിന്തിളക്കം പകര്‍ന്നത്. ഫെഡ് പലിശ നാലര ശതമാനത്തില്‍ നിന്നു 4.75 ശതമാനമാക്കി. പലിശവര്‍ദ്ധന സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കും. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1920 ഡോളറില്‍ നിന്നും 1960 ഡോളര്‍ വരെ ഉയര്‍ന്നു.