30 July 2022 6:23 AM GMT
Summary
മുംബൈ: ജൂലൈ 22ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ വിദേശ നാണയ കരുതല്‍ ശേഖരം 1.152 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 571.56 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സമയത്താണ് കരുതല്‍ ശേഖരത്തിലും ഇടിവുണ്ടായിരിക്കുന്നത്. ഇതിന് തൊട്ടുമുന്‍പുള്ള വാരം മൊത്തം കരുതല്‍ ശേഖരം 7.541 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 572.712 ബില്യണ്‍ ഡോളറായി. ജൂലൈ 22ന് അവസാനിച്ച വാരത്തില്‍ വിദേശ നാണ്യ ശേഖരം 1.426 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 510.136 ബില്യണ്‍ […]
മുംബൈ: ജൂലൈ 22ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ വിദേശ നാണയ കരുതല്‍ ശേഖരം 1.152 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 571.56 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സമയത്താണ് കരുതല്‍ ശേഖരത്തിലും ഇടിവുണ്ടായിരിക്കുന്നത്. ഇതിന് തൊട്ടുമുന്‍പുള്ള വാരം മൊത്തം കരുതല്‍ ശേഖരം 7.541 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 572.712 ബില്യണ്‍ ഡോളറായി.
ജൂലൈ 22ന് അവസാനിച്ച വാരത്തില്‍ വിദേശ നാണ്യ ശേഖരം 1.426 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 510.136 ബില്യണ്‍ ഡോളറായെന്നും ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്.
രാജ്യത്തെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 145 മില്യണ്‍ യുഎസ് ഡോളര്‍ വര്‍ധിച്ച് 38.502 ബില്യണ്‍ ഡോളറായിട്ടുണ്ട്.
അന്താരാഷ്ട്ര നാണ്യനിധിയുമായുള്ള (ഐഎംഎഫ്) സ്പെഷ്യല്‍ ഡ്രോയിംഗ് അവകാശം (എസ് ഡി ആര്) 106 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 17.963 ബില്യണ്‍ ഡോളറായി.
ഐഎംഎഫുമായുള്ള റിസര്‍വ് സ്ഥാനം (റിസര്‍വ് പൊസിഷന്‍) 23 മില്യണ്‍ യുഎസ് ഡോളര്‍ ഉയര്‍ന്ന് 4.96 ബില്യണ്‍ യുഎസ് ഡോളറായെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.