image

4 Feb 2022 5:32 AM GMT

Gold

ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് കുതിച്ചുയർന്നു: ജി ജെ ഇ പി സി

MyFin Desk

ഇന്ത്യയില്‍ ഹാള്‍മാര്‍ക്കിംഗ് കുതിച്ചുയർന്നു: ജി ജെ ഇ പി സി
X

Summary

ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി ജെ ഇ പി സി) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2021 ഡിസംബര്‍ വരെ ഏകദേശം ഒരു കോടി സ്വര്‍ണാഭരണങ്ങളാണ് ഹാള്‍മാര്‍ക്ക് യുണീക്ക്  ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച് യു ഐ ഡി) ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്തത്. രാജ്യത്തെ ഹാള്‍മാര്‍ക്കിംഗ് കണക്കില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ജി ജെ ഇ പി സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 ജൂണ്‍ 16 മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത് മുതലാണ് ഈ വര്‍ധനവുണ്ടായത്. നിലവില്‍ […]


ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജി ജെ ഇ പി സി) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2021 ഡിസംബര്‍ വരെ ഏകദേശം ഒരു കോടി സ്വര്‍ണാഭരണങ്ങളാണ് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച് യു ഐ ഡി) ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്തത്. രാജ്യത്തെ ഹാള്‍മാര്‍ക്കിംഗ് കണക്കില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ജി ജെ ഇ പി സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 ജൂണ്‍ 16 മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത് മുതലാണ് ഈ വര്‍ധനവുണ്ടായത്.
നിലവില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുള്ള ഇന്ത്യയിലെ 256 ജില്ലകളില്‍ 50 ജില്ലകളിലായി 87 ശതമാനം ആഭരണങ്ങളും ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ 80 ശതമാനവും 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ്.
ബി ഐ എസ് കെയര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങളുടെ തരം, പരിശുദ്ധി, അസൈനിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ (എ എച്ച് സി), ജ്വല്ലറിയുടെ പേര്, ഹാള്‍മാര്‍ക്കിംഗ് തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാകും.
സ്വര്‍ണത്തിന്മേല്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഇതുപകരിക്കും. ഹാള്‍മാര്‍ക്കിംഗിന് എടുക്കുന്ന സമയമാണ് ജ്വല്ലറികളുടെ പ്രധാന ആശങ്കയെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കോളിന്‍ ഷാ പറഞ്ഞു.
ജൂലൈയിലെ 87 മണിക്കൂറിനെ അപേക്ഷിച്ച് ഇപ്പോള്‍ ഹാള്‍മാര്‍ക്കിംഗിന്റെ ശരാശരി സമയം 28 മണിക്കൂറായി കുറഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയറ്റുമതിക്കുള്ള സ്വര്‍ണാഭരണങ്ങളും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.