image

30 May 2022 3:07 AM GMT

Metals & Mining

രാജ്യത്തെ വലിയ സ്വർണ്ണശേഖരം, ബിഹാർ സർക്കാർ പര്യവേഷണാനുമതി നൽകി

Gold collection Jamui
X

Summary

ബിഹാറിലെ ജാമുയി ജില്ലയിൽ 27.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണ ശേഖരം ഉണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പര്യവേഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം എന്ന് വിളിക്കപ്പെടുന്ന ഈ പര്യവേക്ഷണത്തിന് അനുമതി നൽകാൻ ബിഹാറിലെ നിതീഷ് കുമാർ സർക്കാർ തീരുമാനിച്ചു. ജമുയിയിലെ സ്വർണ്ണശേഖരം പര്യവേക്ഷണം ചെയ്യുന്നതിനായി GSI, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NMDC) എന്നിവയുൾപ്പെടെയുള്ള പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന […]


ബിഹാറിലെ ജാമുയി ജില്ലയിൽ 27.6 ടൺ ധാതു സമ്പുഷ്ടമായ അയിര് ഉൾപ്പെടെ 222.88 ദശലക്ഷം ടൺ സ്വർണ ശേഖരം ഉണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പര്യവേഷണത്തിന് അനുമതി നൽകാൻ സംസ്ഥാന സർക്കാർ.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണശേഖരം എന്ന് വിളിക്കപ്പെടുന്ന ഈ പര്യവേക്ഷണത്തിന് അനുമതി നൽകാൻ ബിഹാറിലെ നിതീഷ് കുമാർ സർക്കാർ തീരുമാനിച്ചു.

ജമുയിയിലെ സ്വർണ്ണശേഖരം പര്യവേക്ഷണം ചെയ്യുന്നതിനായി GSI, നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NMDC) എന്നിവയുൾപ്പെടെയുള്ള പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുമായി സംസ്ഥാന മൈൻസ് ആൻഡ് ജിയോളജി വകുപ്പ് കൂടിയാലോചന നടത്തി വരുന്നതായി അഡീഷണൽ ചീഫ് സെക്രട്ടറി കം മൈൻസ് കമ്മീഷണർ ഹർജോത് കൗർ ബംറ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു .

ജാമുയി ജില്ലയിലെ കർമതിയ, ഝഝ, സോനോ തുടങ്ങിയ പ്രദേശങ്ങളിൽ സ്വർണത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന സർവേ കണ്ടെത്തലുകൾ വിശകലനം ചെയ്ത ശേഷം കൂടിയാലോചന നടപടികൾ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഒരു മാസത്തിനുള്ളിൽ ജി3 (പ്രാഥമിക) സ്റ്റേജ് പര്യവേക്ഷണത്തിനായി ബിഹാർ സർക്കാർ ഒരു കേന്ദ്ര ഏജൻസിയുമായോ ഏജൻസികളുമായോ ധാരണാപത്രം ഒപ്പിടാൻ സാധ്യതയുണ്ടെന്ന് ബംറ പറഞ്ഞു. ചില മേഖലകളിൽ ജി 2 (പൊതുവായ) പര്യവേക്ഷണവും നടത്താമെന്നും ബംറ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വർണ ശേഖരത്തിൽ ഏറ്റവും കൂടുതൽ വിഹിതം ബിഹാറിലാണെന്ന് കഴിഞ്ഞ വർഷം കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി ലോക്‌സഭയിൽ അവകാശപ്പെട്ടിരുന്നു. ബിഹാറിൽ 222.885 ദശലക്ഷം ടൺ സ്വർണ്ണ ലോഹമുണ്ടെന്നും ഇത് രാജ്യത്തെ മൊത്തം സ്വർണ്ണ ശേഖരത്തിന്റെ 44 ശതമാനമാണെന്നും അദ്ദേഹം രേഖാമൂലമുള്ള മറുപടിയിൽ ലോകസഭയെ അറിയിച്ചു.

2015 ഏപ്രിൽ ഒന്നിന് തയ്യാറാക്കപ്പെട്ട നാഷണൽ മിനറൽ ഇൻവെന്ററി പ്രകാരം രാജ്യത്തെ പ്രാഥമിക സ്വർണ്ണ അയിര് 501.83 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു; അതിൽ 654.74 ടൺ സ്വർണ്ണ ലോഹമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.