3 Feb 2022 7:29 AM GMT
Summary
ന്യൂഡല്‍ഹി: ഇന്ത്യന്‍ പവര്‍ പ്ലാന്റുകള്‍ വലിയ തോതില്‍ കല്‍ക്കരി ക്ഷാമം നേരിടുന്നതായും സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ എ ഐ). 15 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഉണ്ടായിരിക്കണമെന്നാണ് നിയമമെങ്കിലും നിലവില്‍ മൂന്ന്-നാലു ദിവസത്തേയ്ക്ക് മാത്രമാണുള്ളതെന്ന് എഎഐ അറിയിച്ചു. പ്രായോഗികവും സുസ്ഥിരവുമായ വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിദിനം കുറഞ്ഞത് 25-30 കല്‍ക്കരി റേക്കുകള്‍ നീക്കിവയ്ക്കണമെന്ന് ഇന്‍ഡസ്ട്രി അഭ്യര്‍ത്ഥിച്ചു. 'അലൂമിനിയം വ്യവസായത്തിന്റെ ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍ (cpp) വലിയ വിധത്തില്‍ കല്‍ക്കരി സ്റ്റോക്ക് […]
ന്യൂഡല്‍ഹി: ഇന്ത്യന്‍ പവര്‍ പ്ലാന്റുകള്‍ വലിയ തോതില്‍ കല്‍ക്കരി ക്ഷാമം നേരിടുന്നതായും സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് അലുമിനിയം അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ എ ഐ).
15 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഉണ്ടായിരിക്കണമെന്നാണ് നിയമമെങ്കിലും നിലവില്‍ മൂന്ന്-നാലു ദിവസത്തേയ്ക്ക് മാത്രമാണുള്ളതെന്ന് എഎഐ അറിയിച്ചു.
പ്രായോഗികവും സുസ്ഥിരവുമായ വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിദിനം കുറഞ്ഞത് 25-30 കല്‍ക്കരി റേക്കുകള്‍ നീക്കിവയ്ക്കണമെന്ന് ഇന്‍ഡസ്ട്രി അഭ്യര്‍ത്ഥിച്ചു.
'അലൂമിനിയം വ്യവസായത്തിന്റെ ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍ (cpp) വലിയ വിധത്തില്‍ കല്‍ക്കരി സ്റ്റോക്ക് ക്ഷാമം നേരിടുന്നു. മൂന്ന് നാല് ദിവസത്തേയ്ക്കുള്ള സ്റ്റോക്ക് മാത്രമാണുള്ളതെന്ന് എ എ ഐ കല്‍ക്കരി സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കല്‍ക്കരിയുടെ ലഭ്യത മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, നിയന്ത്രിത മേഖലകളില്‍ റേക്കുകള്‍ ലഭ്യമല്ലാത്തത് പ്രധാന ആശങ്കയാണെന്ന് കത്തില്‍ പറയുന്നു.
2021 ഓഗസ്റ്റ് മുതല്‍, തടസ്സമില്ലാതെ കല്‍ക്കരി വിതരണം സുഗമമാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ആവശ്യമായ കല്‍ക്കരിയുടെ 40-50 ശതമാനം മാത്രമായി ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.