image

6 Feb 2022 11:32 AM GMT

Metals & Mining

വേദാന്ത വിഭജനം മാർച്ച് അവസാനത്തോടെ: അനിൽ അഗർവാൾ

PTI

വേദാന്ത വിഭജനം മാർച്ച് അവസാനത്തോടെ: അനിൽ അഗർവാൾ
X

Summary

ന്യൂഡൽഹി: മെറ്റൽസ് ആൻഡ് മൈനിംഗ് ഗ്രൂപ്പായ വേദാന്ത ലിമിറ്റഡ് വിഭജിക്കാനുള്ള നിർദ്ദേശത്തിന്റെ രൂപരേഖ മാർച്ച് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ അനിൽ അഗർവാൾ. പ്രധാന ബിസിനസുകൾ പ്രത്യേകം ലിസ്റ്റ് ചെയ്ത കമ്പനികളാക്കി മാറ്റാനാണ് ശ്രമം. കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കുന്നതിന് കോർപ്പറേറ്റ് ഘടന ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ​ സിങ്ക്(zinc) വ്യവസായം ഒരു ലിസ്‌റ്റഡ് സബ്‌സിഡിയറിയിൽ പ്രവർത്തിക്കുമ്പോൾ അലൂമിനിയം, ഇരുമ്പ്, സ്റ്റീൽ, ഓയിൽ, ഗ്യാസ് വ്യവസായങ്ങൾ വിഭജിച്ചു ഓരോ കമ്പനിയാക്കുകയാണ് ലക്ഷ്യം. ​ മുംബൈയിൽ ലിസ്റ്റ് ചെയ്യപ്പെട്ട […]


ന്യൂഡൽഹി: മെറ്റൽസ് ആൻഡ് മൈനിംഗ് ഗ്രൂപ്പായ വേദാന്ത ലിമിറ്റഡ് വിഭജിക്കാനുള്ള നിർദ്ദേശത്തിന്റെ രൂപരേഖ മാർച്ച് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ അനിൽ അഗർവാൾ.

പ്രധാന ബിസിനസുകൾ പ്രത്യേകം ലിസ്റ്റ് ചെയ്ത കമ്പനികളാക്കി മാറ്റാനാണ് ശ്രമം. കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കുന്നതിന് കോർപ്പറേറ്റ് ഘടന ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സിങ്ക്(zinc) വ്യവസായം ഒരു ലിസ്‌റ്റഡ് സബ്‌സിഡിയറിയിൽ പ്രവർത്തിക്കുമ്പോൾ അലൂമിനിയം, ഇരുമ്പ്, സ്റ്റീൽ, ഓയിൽ, ഗ്യാസ് വ്യവസായങ്ങൾ വിഭജിച്ചു ഓരോ കമ്പനിയാക്കുകയാണ് ലക്ഷ്യം.

മുംബൈയിൽ ലിസ്റ്റ് ചെയ്യപ്പെട്ട വേദാന്ത ലിമിറ്റഡ് കഴിഞ്ഞ വർഷം നവംബറിലാണ് ഡയറക്ടർ ബോർഡ് രൂപീകരിച്ച് ഉപസമിതിയുണ്ടാക്കി അലൂമിനിയം, ഇരുമ്പ്, ഉരുക്ക്, എണ്ണ, വാതക വ്യവസായങ്ങൾ പ്രത്യേകം ലിസ്റ്റ് ചെയ്ത കമ്പനികളാക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്തിയത്.

സ്‌പിൻ ഓഫ് മൂന്ന് പുതിയ ലിസ്റ്റഡ് എന്റിറ്റികൾക്ക് കാരണമാകുന്നതോടൊപ്പം വേദാന്ത ലിമിറ്റഡിന്റെ ഷെയർഹോൾഡിംഗിലും പ്രതിഫലനം ഉണ്ടാക്കും.

ഗ്രൂപ്പിന്റെ ഓയിൽ ആൻഡ് ഗ്യാസ് ബിസിനസ്സ് വേദാന്ത ലിമിറ്റഡിൽ അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കെയിൻ ഇന്ത്യ ഹോൾഡിംഗ്സ് ലിമിറ്റഡ് (സി ഐ എച്ച് എൽ) വഴിയാണ് നടക്കുന്നത്.

ഇന്ത്യയിലെ സിങ്ക് പ്രവർത്തനങ്ങൾ ഹിന്ദുസ്ഥാൻ സിങ്കിൽ നടക്കുന്നു; , ഗ്രുപ്പിന്റെ സിങ്ക് ഖനന പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കയിലുണ്ട്. വേദാന്ത ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സിങ്ക് ഇന്റർനാഷണൽ (ZI) വഴിയാണ് ഇത് നടത്തുന്നത് .

കമ്പനിയുടെ അലുമിനിയം പ്രവർത്തനങ്ങൾ നടത്തുന്നത് വേദാന്ത ലിമിറ്റഡിന്റെ ഒരു ഡിവിഷനായ 51 ശതമാനം ഉടമസ്ഥതയിലുമുള്ള സബ്സിഡിയറി ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് (ബാൽക്കോ) യിലൂടെയാണ്.