തൊഴില്‍ മേഖലയെ പണപ്പെരുപ്പം ബാധിച്ചില്ല, നിയമനത്തില്‍ 29% വര്‍ധന | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomeMoreEducationതൊഴില്‍ മേഖലയെ പണപ്പെരുപ്പം ബാധിച്ചില്ല, നിയമനത്തില്‍ 29% വര്‍ധന

തൊഴില്‍ മേഖലയെ പണപ്പെരുപ്പം ബാധിച്ചില്ല, നിയമനത്തില്‍ 29% വര്‍ധന

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പണപ്പെരുപ്പത്തില്‍ ദിശാബോധം തെറ്റാതെ രാജ്യത്തെ തൊഴില്‍ വിപണി. ആദ്യ പാദത്തില്‍ നിയമനങ്ങള്‍ ഏതാണ്ട് 29 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം ഇനി മിക്ക കമ്പനികളും ജീവനക്കാരുടെ നിയമനത്തിലും ശമ്പളത്തിലും മാറ്റം വരുത്താന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തുന്നല്‍.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1,229 തൊഴിലുടമകളിലും 1,508 ജീവനക്കാരിലും ഇന്‍ഡീഡ് ഹയറിംഗ് ട്രാക്കര്‍ നടത്തിയ ഒരു സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തൊഴിലുടമകള്‍ 29 ശതമാനം കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതോടെ, ഇന്‍ഡീഡിന്റെ റിക്രൂട്ട് ട്രാക്കര്‍ നല്ല തൊഴില്‍ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. അതേസമയം മുന്‍ പാദത്തില്‍ തൊഴില്‍ അന്വേഷകര്‍ 46 ശതമാനമായിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 37 ശതമാനം പേരാണ് തൊഴില്‍ അന്വേഷകരായിട്ടുണ്ടായിരുന്നത്.
ഐടി, ഹെല്‍ത്ത്കെയര്‍, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകള്‍ വളര്‍ച്ച തുടരും, 5ജി യുടെ വരവോടെ, അടുത്ത ഏതാനും പാദങ്ങളില്‍ ടെലികോം ജോലികളിലും കുത്തനെ വര്‍ധന കാണാനാകും. 63 ശതമാനം പേരാണ് മുഴുവന്‍ സമയ തൊഴില്‍ അന്വേഷണത്തിലുള്ളത്. പാര്‍ട്ട്‌ടൈമായി 26 ശതമാനം പേരും കരാര്‍ തൊഴില്‍ 11 ശതമാനവുമാണ് തൊഴില്‍ അന്വേഷിക്കുന്നത്.
നിയമനം നടത്തുന്നതില്‍ ഐടിയുമായി ബന്ധപ്പട്ട മേഖലയിലാണ് മുന്നില്‍. ഈ മേഖലയില്‍ 91 ശതമാനം തൊഴിലുടമകളും പുതിയ നിയമനങ്ങള്‍ നടത്തി. കഴിഞ്ഞ പാദത്തില്‍ 83 ശതമാനം തൊഴിലുടമകളാണ് ജീവനക്കാരെ നിയമിച്ചത്.
ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് (33 ശതമാനം), ഓപ്പറേഷന്‍സ് അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേഷന്‍ (29 ശതമാനം), അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് (26 ശതമാനം)  എന്നിങ്ങനെയാണ് ഓരോ മേഖലകളിലും നിയമനം നടന്നിരിക്കുന്നത്.
അതേസമയം, മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ബംഗളൂരു (93 ശതമാനം), മുംബൈ (87 ശതമാനം), ചെന്നൈ (82 ശതമാനം) എന്നിങ്ങനെ നിയമനങ്ങളില്‍  മെട്രോ നഗരങ്ങള്‍ ആധിപത്യം പുലര്‍ത്തി. ചണ്ഡീഗഢില്‍ നിയമനത്തില്‍ 59 ശതമാനവുമായി ഈ പാദത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!