image

3 March 2022 6:23 AM GMT

People

നിക്ഷേപകർക്ക് ആശ്വാസമേകി പിഎംസി ബാങ്ക് 'യൂണിറ്റി' ആയി

Raj Kumar Nair

നിക്ഷേപകർക്ക് ആശ്വാസമേകി പിഎംസി ബാങ്ക് യൂണിറ്റി ആയി
X

Summary

കോ-ഓപ്പറേറ്റീവ് ബാങ്കുകൾ സാധാരണ ഒരു സ്റ്റേറ്റിനുള്ളിലാണെങ്കിലും ചിലത് മൾട്ടി സ്റ്റേറ്റ് ആയും പ്രവർത്തിക്കുന്നുണ്ട്. പൊതുവെ ഇവ അല്ലെങ്കിൽ പ്രൈമറി സൊസൈറ്റികൾ അതാതു സ്റ്റേറ്റിന്റെ കോ-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇവയിൽ ആർബിഐ-ക്കു കാര്യമായ അധികാരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ 2020 സെപ്റ്റംബറിൽ, ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് ഭേദഗതി വരുത്തി ഇവയെയെല്ലാം RBI യുടെ കൺട്രോളിൽ വരുത്തിയിട്ടുണ്ട്. 1983-ൽ സ്ഥാപിതമായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് (പിഎംസി) ആണ് ഇവിടെ വിഷയം. മുംബൈ, പൂനെ, ഗോവ, […]


ജി രാജ് കുമാർ നായർ

കോ-ഓപ്പറേറ്റീവ് ബാങ്കുകൾ സാധാരണ ഒരു സ്റ്റേറ്റിനുള്ളിലാണെങ്കിലും ചിലത് മൾട്ടി സ്റ്റേറ്റ് ആയും പ്രവർത്തിക്കുന്നുണ്ട്. പൊതുവെ ഇവ അല്ലെങ്കിൽ പ്രൈമറി സൊസൈറ്റികൾ അതാതു സ്റ്റേറ്റിന്റെ കോ-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഇവയിൽ ആർബിഐ-ക്കു കാര്യമായ അധികാരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ 2020 സെപ്റ്റംബറിൽ, ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് ഭേദഗതി വരുത്തി ഇവയെയെല്ലാം RBI യുടെ കൺട്രോളിൽ വരുത്തിയിട്ടുണ്ട്.

1983-ൽ സ്ഥാപിതമായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് (പിഎംസി) ആണ് ഇവിടെ വിഷയം.

മുംബൈ, പൂനെ, ഗോവ, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഡൽഹി എന്നി ഏഴു സ്റ്റേറ്റ്കളിലായി പിഎംസി-ക്കു 137 ബ്രാഞ്ച്കൾ ഉണ്ട്. ചെറുകിട ബിസിനസ്‌, ഹൗസിങ് സൊസൈറ്റികൾ മറ്റു സ്ഥാപനങ്ങൾ എന്നിവക്കായിരുന്നു പിഎംസി പ്രധാനമായും ലോൺ കൊടുത്തിരുന്നത്. നിക്ഷേപകരാകട്ടെ കൂടുതലും ചെറുകിടക്കാരും.

പെട്ടെന്നായിരുന്നു കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞത്.

പോലീസിന്റെ എഫ് ഐ ആർ അനുസരിച്ചു ബാങ്ക് ആകെ ലോണിന്റെ 73% ഹൗസിങ് ഡെവലപ്പ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (HDIL) എന്ന കമ്പനിക്കു കൊടുക്കുകയും, തിരിച്ചടവ് മുടങ്ങിയെങ്കിലും 6,500 കോടി നിഷ്‌ക്രിയ ആസ്തിയാക്കി മറച്ചു വെച്ച് കൊണ്ട്, 2018-19 ബാലൻസ് ഷീറ്റിൽ ബാങ്ക് 99.69 കോടി രൂപ ലാഭം കാണിക്കുകയും ചെയ്തു.

കൂടാതെ, ഇവ ചെറിയ ലോണുകളായി പലരുടെയും പേരിൽ എഴുതി മറച്ചു പിടിച്ചു, നിഷ്‌ക്രിയ ആസ്തി വെറും 315 കോടി (3.75%) ആയി റിപ്പോർട്ട്‌ ചെയ്തു.

25/9/2019-ൽ ബാങ്കിന്റെ പ്രവർത്തനം 6 മാസത്തേക്ക് മന്ദിഭവിപ്പിച്ചപ്പോഴാണ് ഈ പ്രതിസന്ധി പുറത്തു അറിയുന്നത്.

തുടർന്ന് ബാങ്കിനെയും /HDIL മാനേജ്മെന്റിനേയും പ്രതി ചേർത്ത് മുംബൈ പോലീസ് അന്വേഷണവും ആരംഭിച്ചു.

2000 ൽ ഷെഡ്യൂൾഡ് ബാങ്ക് സ്റ്റാറ്റസ് കിട്ടിയ പിഎംസി ക്കു 9000 കോടി ഡെപ്പോസിറ്റ് പിൻവലിക്കുന്നതിന് ആർബിഐ താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ഡെപ്പോസിറ്റ് പലിശക്ക് ടിഡിഎസ് (TDS) കണക്കാക്കി മാർച്ച്‌ 20 ന് മുൻപ് അടക്കുവാൻ നിർദ്ദേശിച്ചു.

ഇതിനിടക്ക് സെൻട്രം ഫിനാൻഷ്യൽ സർവീസസ്‌, ഭാരത് പേ എന്നീ സ്ഥാപനങ്ങുളുടെ ഒരു കൺസോർട്ടിയം പിഎംസി-യെ ഏറ്റെടുക്കാൻ താല്പര്യപ്പെട്ടതിനെത്തുടർന്നു ആർബിഐ അവർക്കു സ്മാൾ ഫിനാൻസ് ബാങ്കിന്റെ ലൈസൻസ് കൊടുത്തു. 25/1/2022 ൽ കേന്ദ്ര ഗവർമെന്റ് ആ ലയനം അംഗീകരിച്ചു.

അന്ന് മുതൽ PMC യുടെ എല്ലാ ബ്രാഞ്ചുകളും 1100 കോടി രൂപ മൂല ധനമുള്ള (വേണ്ട ഏറ്റവും കുറഞ്ഞ മൂലധനം 200 കോടി രൂപ) യൂണിറ്റി സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (യൂണിറ്റി) ആയി പ്രവർത്തിച്ചു തുടങ്ങി.

അമാൽഗമേഷൻ സ്കീം അനുസരിച്ചു 5 ലക്ഷം വരെയുള്ള നിക്ഷേപകർക്ക് (96%), DICGCI യുടെ ക്ലെയിം ആയി മുഴവൻ തുകയും 22 മാർച്ച്‌ അവസാനത്തോടെ ലഭിക്കും. അതായതു സ്കീം അപ്പ്രൂവൽ തീയതിയിൽ നിന്നും 90 ദിവസത്തിനകം. (വേണമെങ്കിൽ യൂണിറ്റി ബാങ്കിൽ തന്നെ ഇപ്പോഴത്തെ 7% പലിശ നിരക്കിൽ നിക്ഷേപിക്കുകയും ചെയ്യാം.)

5 ലക്ഷത്തിനു മുകളിൽ ഉള്ളവർക്ക് 50,000, 50 ,000, 1,00 000, 2,50,000 5,50,000 എന്നിങ്ങനെ ഒന്ന് മുതൽ അഞ്ചു വർഷം കൊണ്ടും ബാക്കി 10 വർഷം കഴിഞ്ഞുമേ കിട്ടുകയുള്ളു.

പിഎംസി ബാങ്കിലുണ്ടായിരുന്ന ഡെപ്പോസിറ്റിനു 31/3/21 ന് ശേഷം 5 വർഷത്തേക്ക് പലിശ ഉണ്ടാവില്ല. അതിനു ശേഷം വർഷം തോറും 2.75% പലിശ കൂട്ടി 5 വർഷം കഴിഞ്ഞു കൊടുക്കും. (5ലക്ഷത്തിനു മുകളിൽ ഉള്ള സീനിയർ സിറ്റിസൺസ് കുറച്ചു നീണ്ട നാൾ വെയിറ്റ് ചെയ്യേണ്ടി വരും ).

ഇൻഷുറൻസ് കവറേജ് ഇല്ലാത്ത ഇൻസ്റ്റിട്യൂഷണൽ ഡെപ്പോസിറ്റേഴ്സിനു 80% തുക പെർപെചുവൽ നോൺ കുമുലേറ്റീവ് പ്രിഫെറൻസ് ഷെയർ ആയി കിട്ടും, 1% വാർഷിക പലിശയോടെ. HDIL ൽ നിന്നും മുതലിനു മേലെ തിരിച്ചു പിടിക്കാൻ സാധിച്ചാൽ ആ തുക കൊണ്ട് മേൽ ഷെയർ തിരിച്ചു വാങ്ങുന്നതാണ്. ബാക്കി 20% നു ഷെയർ വാറന്റ് ഇഷ്യൂ ചെയ്യും. IPO ഉണ്ടാകുമ്പോൾ ഇവ ഇക്വിറ്റി ഷെയർ ആയി മാറ്റിയെടുക്കാവുന്നതുമാണ്.

എല്ലാ ജോലിക്കാരും യൂണിറ്റി സ്മാൾ ഫിനാൻസിൽ തുടരുകയും ചെയ്യും.

നിക്ഷേപകർക്ക് വലിയ നഷ്ടങ്ങളൊന്നുമില്ലാതെ ഇവിടെ കാര്യങ്ങൾ നടന്നു എന്നാശ്വസിക്കാം. എങ്കിലും പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാതെ തരമില്ല.

(ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിട്ടുള്ള ആശയങ്ങളും അഭിപ്രായങ്ങളും ലേഖകന്റെ മാത്രമാണ്. ഇത് വായിച്ചിട്ടു നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് മൈഫിൻ പോയിന്റ്.കോം ഉത്തരവാദിയായിരിക്കുന്നതല്ല. വായനക്കാർ താന്താങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക.).