image

19 March 2022 8:00 PM GMT

People

സ്വിഫ്റ്റിന് ഒരു ബദൽ സംവിധാനം സാധ്യമോ?

Myfin Editor

സ്വിഫ്റ്റിന് ഒരു ബദൽ സംവിധാനം സാധ്യമോ?
X

Summary

റഷ്യ- യുക്രൈൻ യുദ്ധം വിചാരിച്ചതിലും നീളുമ്പോൾ പലേതര പ്രായോഗിക ബുദ്ധിമുട്ടുകളും അതുമായി ബന്ധമില്ലാത്ത രാജ്യങ്ങൾക്കും ഉണ്ടാവുക സ്വാഭാവികമാണ്, പ്രത്യേകിച്ചു ഒരു സിസ്റ്റത്തിൽ ലോകമെല്ലാം ബന്ധിക്കപ്പെട്ടിട്ടുള്ള വിഷയത്തിൽ. അത് പോലെയുള്ള ഒരു സിസ്റ്റം ആണ് ലോകത്തെ എല്ലാ രാജ്യങ്ങളും ഉപയോഗിച്ച് പോരുന്ന ഫണ്ട് ട്രാൻസ്ഫർ മെസ്സേജിങ് സിസ്റ്റം അഥവാ സ്വിഫ്റ്റ്. റഷ്യൻ ഗവര്മെന്റിറ്റിന്റെ ഉടമസ്ഥതയിലുള്ള 20 സ്ഥാപനങ്ങളടങ്ങുന്ന GTBബാങ്കിനെ സ്വിഫ്റ്റിൽ നിന്നും ബാൻ ചെയ്തപ്പോൾ റഷ്യയുമായുള്ള വ്യാപാരത്തിനു ഏതു രാജ്യത്തിനും തടസ്സം നേരിട്ടിട്ടുണ്ടാവും. എന്നാൽ ഇന്ത്യയുമായി ഉള്ള വ്യാപാരങ്ങളുട […]


റഷ്യ- യുക്രൈൻ യുദ്ധം വിചാരിച്ചതിലും നീളുമ്പോൾ പലേതര പ്രായോഗിക ബുദ്ധിമുട്ടുകളും അതുമായി ബന്ധമില്ലാത്ത രാജ്യങ്ങൾക്കും ഉണ്ടാവുക സ്വാഭാവികമാണ്, പ്രത്യേകിച്ചു ഒരു സിസ്റ്റത്തിൽ ലോകമെല്ലാം ബന്ധിക്കപ്പെട്ടിട്ടുള്ള വിഷയത്തിൽ. അത് പോലെയുള്ള ഒരു സിസ്റ്റം ആണ് ലോകത്തെ എല്ലാ രാജ്യങ്ങളും ഉപയോഗിച്ച് പോരുന്ന ഫണ്ട് ട്രാൻസ്ഫർ മെസ്സേജിങ് സിസ്റ്റം അഥവാ സ്വിഫ്റ്റ്.

റഷ്യൻ ഗവര്മെന്റിറ്റിന്റെ ഉടമസ്ഥതയിലുള്ള 20 സ്ഥാപനങ്ങളടങ്ങുന്ന GTBബാങ്കിനെ സ്വിഫ്റ്റിൽ നിന്നും ബാൻ ചെയ്തപ്പോൾ റഷ്യയുമായുള്ള വ്യാപാരത്തിനു ഏതു രാജ്യത്തിനും തടസ്സം നേരിട്ടിട്ടുണ്ടാവും.

എന്നാൽ ഇന്ത്യയുമായി ഉള്ള വ്യാപാരങ്ങളുട പേയ്മെന്റ് സെറ്റൽമെന്റ് നടത്തുവാനായി ഒരു ബദൽ സംവിധാനം നടത്തി എടുക്കുവാൻ മാർച്ച് 4 നു RBI ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി എന്ന് റിപ്പോർട്ട് വരികയുണ്ടായി. ഉടനെ ഒരു നിർദേശം കൊടുക്കാൻ ഇല്ലായിരുന്നെങ്കിലും മുൻപും സമാനമായ ചില ചരിത്രങ്ങളുടെ പശ്ചാത്തലമുണ്ട് .

മുൻപ് ഇറാനെതിരെ അമേരിക്ക ഉപരോധം ഏർപെടുത്തിയപ്പോൾ , ഉഭയകക്ഷി പ്രകാരം ഇന്ത്യയും ഇറാനും തമ്മിൽ ഒരു സംവിധാനം ഉണ്ടാക്കിയിരുന്നു. ഇറാന്റെ 14 ബാങ്കുകൾ കൽക്കട്ട ആസ്ഥാനമായുള്ള യുകോ (UCO ) ബാങ്കിൽ ഇന്ത്യൻ രൂപയിൽ അക്കൗണ്ട് തുടങ്ങി. ഇറാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഈ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും, ഇറാനിലേക്കുള്ള കയറ്റുമതിക്ക് ഈ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്യുകയും ചെയ്യുക എന്ന സംവിധാനമായിരുന്നു അത്.

കയറ്റുമതിയും ഇറക്കുമതിയും ഏതാണ്ട് തുല്യതയിൽ കൊണ്ടുവന്നു ഓപ്പറേഷൻ സുഗമമാക്കി, നെറ്റ് സെറ്റൽമെന്റിന്റെ ആവശ്യം ഇല്ലാതാക്കി. ഇന്ത്യൻ രൂപയിലുള്ള വോസ്ട്രോ അക്കൗണ്ട് ഒരു സെൻട്രൽ അക്കൗണ്ടിൽ ഓപ്പൺ ചെയ്തു കൊണ്ട്, രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള ബിസിനെസ്സ്കാരുടെ സൗകര്യാർത്ഥം യുകോ ബാങ്കിന്റെ 67 ശാഖകളിലൂടെ ഇടപാട് നടത്തി. എല്ലാ രാജ്യത്തെയും കറൻസികളുടെ മൂല്യം നിശ്ചയിക്കുന്നത് അമേരിക്കൻ ഡോളറിലൂടെ ആയതിനാൽ, അതെ ഫോർമുല ഉപയോഗിച്ച് രണ്ടു കറൻസി കളുടെയും വില നിർണയവും നടത്തി.

ഇത് ഒരു വിജയം തന്നെയായിരുന്നു. ഇത് പോലെ ഒരു സംവിധാനം നമ്മുടെ സുഹൃദ് രാജ്യമായ റഷ്യയുമായും നടത്താനാണ് സാധ്യത, റൂബിളിന്റെയും രുപയുടെയും യുദ്ധത്തിത്തിനു മുൻപുള്ള വില അംഗീകരിച്ചു കൊണ്ട്.

ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരങ്ങൾ സെറ്റിൽ ചെയ്യുവാനായും, അമേരിക്കൻ ഡോളറിന്റെ അമിത പ്രാധാന്യം കുറക്കുവാനുമായി ഇന്ത്യ ഉൾപ്പടെ 13 ഏഷ്യൻ രാജ്യങ്ങളുടെ ഒരു കറൻസി ബാസ്കറ്റ് ആയി ദശാബ്ദങ്ങൾക്കു മുൻപ് "ഏഷ്യൻ റൺസി യൂണിറ്റ് " പ്രവർത്തിച്ചിരുന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ നേതൃത്വത്തിൽ, ഈ രാജ്യങ്ങളുടെ സംഘടനയായ ഏഷ്യൻ ക്ലീറിങ് യൂണിയനും ഉണ്ടായിരുന്നു. കുറെ വ്യാപാരം ഒക്കെ നടന്നെങ്കിലും ഇപ്പോഴിത് ഒരു തീസിസ് പേപ്പറിൽ ഒതുങ്ങി എന്ന് തോന്നുന്നു.

(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയി​ന്റി​ന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)