image

15 Jan 2022 12:49 AM GMT

Lifestyle

അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്‍

MyFin Desk

അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്‍
X

Summary

ഐക്യരാഷ്ട്രസഭയുടെ വിവര വിനിമയ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്ന ഒരു പ്രത്യേക ഏജന്‍സിയാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ ടി യു).


ഐക്യരാഷ്ട്രസഭയുടെ വിവര വിനിമയ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്ന ഒരു പ്രത്യേക ഏജന്‍സിയാണ്...

 

ഐക്യരാഷ്ട്രസഭയുടെ വിവര വിനിമയ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്ന ഒരു പ്രത്യേക ഏജന്‍സിയാണ് ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ ടി യു). 1865 മെയ് 17-ന് ഇന്റര്‍നാഷണല്‍ ടെലഗ്രാഫ് യൂണിയന്‍ എന്ന പേരില്‍ ഇത് സ്ഥാപിതമായി. യു എന്നിന്റെ ഇന്നും പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴയ അന്താരാഷ്ട്ര സംഘടനകളില്‍ ഒന്നാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ടി യുവിന്റെ ആഗോള അംഗത്വത്തില്‍ 193 രാജ്യങ്ങളും ഏകദേശം 900 ബിസിനസ്, അക്കാദമിക് സ്ഥാപനങ്ങളും അന്തര്‍ദേശീയ, പ്രാദേശിക സംഘടനകളും ഉള്‍പ്പെടുന്നു.

രാജ്യങ്ങള്‍ക്കിടയില്‍ ടെലിഗ്രാഫിക് ശൃംഖലകളെ ബന്ധിപ്പിക്കാന്‍ സഹായിക്കുക എന്നതാണ് സംഘടനാ ലക്ഷ്യം. പുതിയ ആശയവിനിമയ സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവത്തോടെ അതിന്റെ യൂണിയന്റെ പ്രവര്‍ത്തനം വിശാലമായി. 1934 ലാണ് അന്താരാഷ്ട്ര ടെലി കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ എന്ന നിലവിലെ പേര് സ്വീകരിച്ചത്. 1947 നവംബര്‍ 15 ന്, യൂണിയന്‍, യുഎന്‍ സംവിധാനത്തിനുള്ളില്‍ ഒരു പ്രത്യേക ഏജന്‍സിയാകുന്നതിന് ഐക്യരാഷ്ട്രസഭയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടു. അത് ഔപചാരികമായി 1949 ജനുവരി 1-ന് നിലവില്‍ വന്നു.

ഐ ടി യു, റേഡിയോ സ്പെക്ട്രത്തിന്റെ ആഗോള തലത്തിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ അന്താരാഷ്ട്ര സഹകരണവും സുഗമമാക്കുന്നു. ലോകമെമ്പാടുമുള്ള സാങ്കേതിക മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും സഹായിക്കുക, വികസ്വര രാജ്യങ്ങളില്‍ ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുക, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, വയര്‍ലെസ് സാങ്കേതികവിദ്യകള്‍, എയറോനോട്ടിക്കല്‍, മാരിടൈം നാവിഗേഷന്‍, റേഡിയോ ജ്യോതിശാസ്ത്രം, ഉപഗ്രഹാധിഷ്ഠിത കാലാവസ്ഥാ ശാസ്ത്രം, ടിവി പ്രക്ഷേപണം, അടുത്ത തലമുറ നെറ്റ് വര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലും ഐ ടി യു സജീവമാണ്.

മൂന്ന് മേഖലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഐ ടി യു. ഓരോന്നും യൂണിയനും ഐ ടി യു ടെലികോമും കൈകാര്യം ചെയ്യുന്ന കാര്യങ്ങളുടെ വ്യത്യസ്ത വശങ്ങള്‍ കൈകാര്യം ചെയ്യുന്നു. റേഡിയോ കമ്മ്യൂണിക്കേഷന്‍, നിലവാരം നിശ്ചയിക്കല്‍, വികസനം എന്നിവയാണവ.

റേഡിയോ കമ്മ്യൂണിക്കേഷന്‍

1927 ല്‍ ഇന്റര്‍നാഷണല്‍ റേഡിയോ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അല്ലെങ്കില്‍ സി സി ഐ ആര്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ മേഖല അന്താരാഷ്ട്ര റേഡിയോ ഫ്രീക്വന്‍സി സ്പെക്ട്രവും സാറ്റലൈറ്റ് ഓര്‍ബിറ്റ് റിസോഴ്സുകളും കൈകാര്യം ചെയ്യുന്നു. 1992 ല്‍ സി സി ഐ ആര്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ എന്ന പേരിലേക്ക് മാറി. ഐ ടി യുവിന്റെ തുടക്കം മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനന്റെ നിലവാരം കാത്തുസൂക്ഷിക്കുകയാണ് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. 1956 ല്‍ ഇന്റര്‍നാഷണല്‍ ടെലിഫോണ്‍ ആന്‍ഡ് ടെലഗ്രാഫ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എന്ന പേരില്‍ സ്ഥാപിതമായ ഈ മേഖല ആഗോള ടെലികമ്മ്യൂണിക്കേഷനുകളെ (റേഡിയോ ഒഴികെ) മാനദണ്ഡമാക്കുന്നു.