image

28 Aug 2022 1:44 AM GMT

Mutual Funds

സില്‍വര്‍ ഇടിഎഫിൽ പുതിയ മ്യൂചല്‍ ഫണ്ട് ഓഫറുകള്‍

MyFin Desk

സില്‍വര്‍ ഇടിഎഫിൽ പുതിയ മ്യൂചല്‍ ഫണ്ട് ഓഫറുകള്‍
X

Summary

ഡെല്‍ഹി: 1400 കോടി രൂപയുടെ ആസ്തി ശേഖരണത്തിനായി മ്യൂചല്‍ ഫണ്ടുകള്‍ ഈ വര്‍ഷം സില്‍വര്‍ ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) വിഭാഗത്തില്‍ പുതിയ ഫണ്ട് ഓഫറുകള്‍ ആരംഭിച്ചു. വെള്ളിയിലോ വെള്ളിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലോ നിക്ഷേപിക്കുന്ന ഒരു മ്യൂചല്‍ ഫണ്ട് സ്‌കീമാണ് സില്‍വര്‍ ഇടിഎഫ്. കൊട്ടക് അസറ്റ് മാനേജ്‌മെന്റ് കമ്പനി ഉള്‍പ്പെടെയുള്ള ഫണ്ട് ഹൗസുകള്‍ സില്‍വര്‍ ഇടിഎഫും ഇടിഎഫ് ഫണ്ടും ഫ്‌ളോട്ട് ചെയ്യുന്നതിന് സെബിയ്ക്ക് കരട് രേഖകള്‍ സമര്‍പ്പിച്ചു. എന്‍എഫ്ഒകള്‍ (ന്യൂ ഫണ്ട് ഓഫേഴ്‌സ്) നിക്ഷേപകര്‍ക്ക് ഡിജിറ്റലായി നിക്ഷേപം […]


ഡെല്‍ഹി: 1400 കോടി രൂപയുടെ ആസ്തി ശേഖരണത്തിനായി മ്യൂചല്‍ ഫണ്ടുകള്‍ ഈ വര്‍ഷം സില്‍വര്‍ ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) വിഭാഗത്തില്‍ പുതിയ ഫണ്ട് ഓഫറുകള്‍ ആരംഭിച്ചു. വെള്ളിയിലോ വെള്ളിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലോ നിക്ഷേപിക്കുന്ന ഒരു മ്യൂചല്‍ ഫണ്ട് സ്‌കീമാണ് സില്‍വര്‍ ഇടിഎഫ്.
കൊട്ടക് അസറ്റ് മാനേജ്‌മെന്റ് കമ്പനി ഉള്‍പ്പെടെയുള്ള ഫണ്ട് ഹൗസുകള്‍ സില്‍വര്‍ ഇടിഎഫും ഇടിഎഫ് ഫണ്ടും ഫ്‌ളോട്ട് ചെയ്യുന്നതിന് സെബിയ്ക്ക് കരട് രേഖകള്‍ സമര്‍പ്പിച്ചു.
എന്‍എഫ്ഒകള്‍ (ന്യൂ ഫണ്ട് ഓഫേഴ്‌സ്) നിക്ഷേപകര്‍ക്ക് ഡിജിറ്റലായി നിക്ഷേപം നടത്താനും, വിപണി സമയങ്ങളില്‍ എളുപ്പത്തില്‍ വ്യാപാരം ചെയ്യാനും അവസരമൊരുക്കുന്നു. ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂചല്‍ ഫണ്ട്, ഐസിഐസിഐ പ്രഡന്‍ഷ്യല്‍ മ്യൂചല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് എന്നിവ സില്‍വര്‍ ഇടിഎഫുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഈ കമ്പനികളില്‍ ഓരോന്നിനും സില്‍വര്‍ ഫണ്ട് ഓഫ് ഫണ്ടുകള്‍ ഉണ്ട്. ഇതും ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നു.
ഡിഎസ്പി മ്യൂചല്‍ ഫണ്ടും എച്ച്ഡിഎഫ്‌സി മ്യൂചല്‍ ഫണ്ടും ഈ മാസമാദ്യം അവരുടെ സില്‍വര്‍ ഇടിഎഫിന്റെ എന്‍എഫ്ഒ അവസാനിപ്പിച്ചു.
ജൂലായ് അവസാനം വരെ സില്‍വര്‍ ഫണ്ടുകളില്‍ നിന്ന് 1,400 കോടി രൂപയുടെ ആസ്തി ശേഖരണം നടത്തി എന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 മുതലാണ് സെബി സില്‍വര്‍ ഇടിഎഫുകള്‍ അനുവദിച്ചത്. ഇതിനു മുന്‍പ് ഫിസിക്കല്‍ സില്‍വര്‍, സില്‍വര്‍ ഫ്യൂച്ചറുകള്‍ എന്നിവ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭ്യമായ നിക്ഷേപ മാര്‍ഗങ്ങളായിരുന്നു. വിലയിലെ അപര്യാപ്തതയും പരിശുദ്ധിയെക്കുറിച്ചുള്ള ആശങ്കകളും ഫിസിക്കല്‍ സില്‍വറിന്റെ പോരായ്മകളായിരുന്നെങ്കില്‍, സില്‍വര്‍ ഫ്യൂച്ചറുകള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗമായിരുന്നില്ല.
ജര്‍മ്മനിയ്ക്കും യുഎസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വെള്ളി നിക്ഷേപ വിപണിയാണ് ഇന്ത്യ. പ്രതിവര്‍ഷം 100 കോടി യുഎസ് ഡോളറിന്റെ സില്‍വര്‍ നിക്ഷേപമാണ് ഇന്ത്യയിലുള്ളത്.