image

24 Jan 2022 9:44 AM GMT

Banking

ഇന്ത്യയിലെ പത്തു കോടീശ്വരന്മാരുടെ പണം മതി, മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നേടാം: പഠനം

PTI

ഇന്ത്യയിലെ പത്തു കോടീശ്വരന്മാരുടെ പണം മതി, മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നേടാം: പഠനം
X

Summary

  ഡെൽഹി: കൊവി‍‍ഡിൽ സാധാരണക്കാരുടെ ജീവിതമാകെ താറുമാറായപ്പോൾ ഇന്ത്യയിലെ കോടീശ്വരന്മാർക്ക് നല്ല കാലമായിരുന്നു. വെറുതെ പറയുന്നതല്ല, കണക്കുകൾ പറയുന്നതങ്ങനെയാണ്. കോടിപതികളുടെ സമ്പാദ്യം ഈ കാലയളവിൽ ഉയർന്നത് 39%ത്തിൽ നിന്നും 142%മാണ്. കുറച്ചു കൂടി ലളിതമാക്കിയാൽ, ഇന്ത്യയിലെ മുഴുവൻ കുട്ടികൾക്കും അവരുടെ പഠനത്തിന് വേണ്ട സമ്പാദ്യം വെറും പത്ത് കോടീശ്വരന്മാരു‌ടെ കയ്യിലുണ്ട്. പുതിയൊരു പഠനമാണ് ഇത്തൊരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വേൾ‍‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഓൺലൈനായി നടന്ന ‍ഡാവോസ് അജണ്ട സമ്മിറ്റിൽ പ്രസിദ്ധീകരിച്ച വാർഷിക അസമത്വ സർവെ ഫലത്തിലാണ് 'ഓക്സ്ഫോം […]


ഡെൽഹി: കൊവി‍‍ഡിൽ സാധാരണക്കാരുടെ ജീവിതമാകെ താറുമാറായപ്പോൾ ഇന്ത്യയിലെ കോടീശ്വരന്മാർക്ക് നല്ല കാലമായിരുന്നു. വെറുതെ പറയുന്നതല്ല, കണക്കുകൾ പറയുന്നതങ്ങനെയാണ്. കോടിപതികളുടെ സമ്പാദ്യം ഈ കാലയളവിൽ ഉയർന്നത് 39%ത്തിൽ നിന്നും 142%മാണ്. കുറച്ചു കൂടി ലളിതമാക്കിയാൽ, ഇന്ത്യയിലെ മുഴുവൻ കുട്ടികൾക്കും അവരുടെ പഠനത്തിന് വേണ്ട സമ്പാദ്യം വെറും പത്ത് കോടീശ്വരന്മാരു‌ടെ കയ്യിലുണ്ട്. പുതിയൊരു പഠനമാണ് ഇത്തൊരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

വേൾ‍‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ ഓൺലൈനായി നടന്ന ‍ഡാവോസ് അജണ്ട സമ്മിറ്റിൽ പ്രസിദ്ധീകരിച്ച വാർഷിക അസമത്വ സർവെ ഫലത്തിലാണ് 'ഓക്സ്ഫോം ഇന്ത്യ' ഇത്തരം പഠനങ്ങൾ വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ കോടീശ്വരന്മാരിൽ നിന്നീടാക്കുന്ന ഒരു ശതമാനം അധിക നികുതി കൊണ്ടു മാത്രം രാജ്യത്ത് 17.7 ലക്ഷം ഓക്സിജൻ സിലിണ്ടർ എത്തിക്കാം. രാജ്യത്തെ ഏറ്റവും സമ്പന്നരായ 98 പേരുടെ സമ്പാദ്യ നികുതി കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് പദ്ധതിയായ 'ആയുഷ്മാൻ ഭാരതിന്റെ’ 7 വർഷത്തെ ഗ‍ഡുക്കൾ അടക്കാൻ കഴിയുമെന്നാണ് പഠനം പറയുന്നത്.

ഈ സർവെ ഫലമനുസരിച്ച് രാജ്യത്തെ 142 കോടീശ്വരന്മാരുടെ ആകെ സമ്പാദ്യം 719 ബില്യൺ യു എസ് ഡോളർ (ഏകദേശം 53 ലക്ഷം കോടി രൂപ) ആണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ രാജ്യത്തെ 55.5 കോടി പാവങ്ങളുടെ സമ്പാദ്യത്തിന്റെ അത്രയുമാണ് ഈ തുക.

രാജ്യത്തെ 10 കോടീശ്വരൻമാർ ദിവസേനെ ഒരു മില്യൺ യു എസ് ഡോളർ (ഏകദേശം ഏഴര കോടി രൂപ) ചിലവാക്കിയാൽ പോലും അവരുടെ ഇപ്പോഴത്തെ സമ്പാദ്യം തീരാൻ ഏകദേശം 84 വർഷമെടുക്കും. ഇനി പ്രതിവർഷം കോടീശ്വരമ്മാരുടെ നികുതി 78.3 ബില്യൺ ഡോളർ ആക്കിയാൽ മാത്രം സർക്കാറിന്റെ ആരോ​ഗ്യ ​ബജറ്റിൽ 271% വർധനവുണ്ടാക്കാം.

​കൊവി‍‍ഡിനേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്നാണ് ഓക്സ്ഫോം ഇന്ത്യയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെ സമ്പാദ്യത്തിന്റെ 45%വും ഏറ്റവും ധനികരായ 10% പേരുടെ കയ്യിലാണ്. വനിതകളിലേക്ക് വരുമ്പോൾ മൂന്നിൽ രണ്ടു പേരുടെയെങ്കിലും വരുമാനം നിലക്കുകയും, 28%ത്തിന്റെയെങ്കിലും ജോലി ഈ കാലയളവിൽ നഷ്ട‌പ്പെടുകയും ചെയ്തിട്ടുണ്ട്.

​വനിതാ ശിശുവികസന മന്ത്രാലയത്തിനായുള്ള ഇന്ത്യയുടെ 2021 ബജറ്റ് വിഹിതമെടുത്താൽ ഇന്ത്യയിലെ ശത കോടീശ്വരൻമാരുടെ പട്ടികയിൽ താഴെയുള്ള പത്ത് പേരുടെ മൊത്തം സ്വത്തിന്റെ പകുതിയിൽ താഴെ മാത്രമാണെന്നാണ് കണ്ടെത്തൽ. 10 കോടിയിലധികം വരുമാനമുള്ള വ്യക്തികളുടെ നികുതി വെറും 2 ശതമാനം വർദ്ധിപ്പിച്ചാൽ സർക്കാറിന്റെ ബജറ്റ് 121 ശതമാനം വർധിപ്പിക്കാം.

രാജ്യത്തെ ആദ്യത്തെ 100 ശതകോടീശ്വരന്മാരുടെ സ്വത്ത് മൊത്തത്തിൽ എടുത്താൽ 'ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്' മൊത്തമായി ഫണ്ട് ചെയ്യാൻ കഴിയും. അടുത്ത 365 വർഷത്തേക്ക് സ്ത്രീകൾക്കായി സ്വയം സഹായ സംഘങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ളത്രയും വലിയ പദ്ധതി ആയിത് മാറ്റാം.

ആരോഗ്യ അസമത്വത്തെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയിലെ സമ്പന്നരായ 98 പേരുടെ 4% സമ്പത്ത് നികുതി കൊണ്ടുമാത്രം രാജ്യത്തെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് 2 വർഷത്തിലേറെ ഫണ്ട് ചെയ്യാൻ കഴിയും. അതായത് ഇന്ത്യയുടെ കേന്ദ്ര ബജറ്റിനേക്കാൾ 41% അധിക തുക.

​വിദ്യാഭ്യാസ അസമത്വത്തെക്കുറിച്ച് പഠനം പറയുന്നത്, ഇന്ത്യയിലെ 98 ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ ഒരു ശതമാനം നികുതി കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസമോ, അവരുടെ സമ്പത്തിന്മേലുള്ള നാലു ശതമാനം നികുതി കൊണ്ട് രാജ്യത്തിന്റെ ഉച്ചഭക്ഷണ പരിപാടിക്ക് 17 വർഷത്തേക്ക് – അല്ലെങ്കിൽ 6 വർഷത്തേക്ക് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്കോ – ഫണ്ട് ചെയ്യാൻ കഴിയുമെന്നാണ്. എന്തായാലും കൊവി‍ഡ് കാല പ്രതിസന്ധി വമ്പന്മാരെ യാതൊരു വിധത്തിലും ബാധിച്ചില്ല എന്നു ചുരുക്കം.