image

26 Jan 2022 4:09 AM GMT

News

ഇ ടി എഫി ലേക്ക് നിക്ഷേപം ഒഴുകിയെത്തി, വര്‍ധന 27 ശതമാനം

MyFin Desk

ഇ ടി എഫി ലേക്ക് നിക്ഷേപം ഒഴുകിയെത്തി, വര്‍ധന 27 ശതമാനം
X

Summary

രാജ്യത്തെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തില്‍ 27 ശതമാനം വര്‍ധന. 2021 ലെ ആദ്യമാസങ്ങളില്‍ ഉണ്ടായതിനെ അപേക്ഷിച്ച് ഡിസംബറില്‍ 27% ഉയര്‍ച്ചയാണ് ഇടിഎഫ് രേഖപ്പെടുത്തിയത്. ഏറ്റവും സുരക്ഷിതമായ സ്വര്‍ണ നിക്ഷേപമായാണ് ഗോള്‍ഡ് ഇ ടി എഫുകള്‍ അറിയപ്പെടുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യമായ മാര്‍ഗമാണ് 'ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്' അഥവാ 'ഗോള്‍ഡ് ഇ ടി എഫ്'. ഒരു ഇ ടി എഫ് യൂണിറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. തികച്ചും ഡിജിറ്റല്‍ ആയാണ് ഇതിന്റെ ഇടപാടുകള്‍ […]


രാജ്യത്തെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപത്തില്‍ 27 ശതമാനം വര്‍ധന. 2021 ലെ ആദ്യമാസങ്ങളില്‍ ഉണ്ടായതിനെ അപേക്ഷിച്ച് ഡിസംബറില്‍ 27% ഉയര്‍ച്ചയാണ് ഇടിഎഫ് രേഖപ്പെടുത്തിയത്. ഏറ്റവും സുരക്ഷിതമായ സ്വര്‍ണ നിക്ഷേപമായാണ് ഗോള്‍ഡ് ഇ ടി എഫുകള്‍ അറിയപ്പെടുന്നത്.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യമായ മാര്‍ഗമാണ് 'ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്' അഥവാ 'ഗോള്‍ഡ് ഇ ടി എഫ്'. ഒരു ഇ ടി എഫ് യൂണിറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്. തികച്ചും ഡിജിറ്റല്‍ ആയാണ് ഇതിന്റെ ഇടപാടുകള്‍ നടക്കുന്നത്. ഓഹരിയിടപാടുകള്‍ പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണ് ഇതിന്റെ വ്യാപാരവും നടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്ന സമയങ്ങളില്‍ ഇത് വാങ്ങാനും വില്‍ക്കാനും സാധിക്കും.

പണിക്കൂലി, പണിക്കുറവ് മുതലായ സ്വര്‍ണം വാങ്ങുമ്പോഴുണ്ടാകുന്ന ചെലവുകള്‍ ഇതിനില്ല എന്നതാണ് ഗോള്‍ഡ് ഇ ടി എഫുകളുടെ പ്രത്യേകത. എന്നാല്‍ സ്വര്‍ണ വില വര്‍ധനയുടെ നേട്ടം ഇതിലൂടെ ലഭിക്കുകയും ചെയ്യും. ഗോള്‍ഡ് ഇ ടി എഫുകള്‍ വില്‍ക്കുമ്പോള്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യമാണ് നമുക്ക് ലഭിക്കുക. ഇതര സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഏറ്റവും നേട്ടം തരുന്നത് ഗോള്‍ഡ് ഇ ടി എഫ് ആണ്.

അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കനുസരിച്ച് 2021 ജനുവരിയില്‍ ഡിജിറ്റള്‍ ഗോള്‍ഡ് കൈകാര്യാസ്തി 14,480 കോടി രൂപയായിരുന്നു. എന്നാല്‍ വര്‍ഷാവസാനം ഇത് വര്‍ധിച്ച് 18,405 കോടിയായി. ഗോള്‍ഡ് ഇ ടി എഫ് നിക്ഷേപങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 9.7 ലക്ഷത്തില്‍ നിന്ന് ഏകദേശം മൂന്ന് മടങ്ങ് വര്‍ധിച്ച് 32.1 ലക്ഷമായി. കോവിഡിനെ തുടര്‍ന്ന് ഡിജിറ്റല്‍ നിക്ഷേപ സാഹചര്യം വര്‍ധിച്ചതാണ് ഇതിന് പ്രധാന കാരണം.

ഡിസംബറില്‍ സ്വര്‍ണ ഇ ടി എഫുകളില്‍ 313 കോടി രൂപ നിക്ഷേപം വന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം, കോവിഡ് മഹാമാരിയ്ക്ക് മുന്‍പുള്ള നിലയേക്കാള്‍ ഉയര്‍ന്ന തോതില്‍ ഗോള്‍ഡ് ഇ ടി എഫിലെ നിക്ഷേപങ്ങള്‍ വന്നു.