image

18 Feb 2022 4:40 AM GMT

Kudumbashree

മൈക്രോഫിനാന്‍സ് വായ്‌പക്കാര്‍ക്കായി പുതിയ ക്രെഡിറ്റ് അസസ്‌മെന്റ് ഫ്രെയിംവര്‍ക്ക്

PTI

മൈക്രോഫിനാന്‍സ് വായ്‌പക്കാര്‍ക്കായി പുതിയ ക്രെഡിറ്റ് അസസ്‌മെന്റ് ഫ്രെയിംവര്‍ക്ക്
X

Summary

മുംബൈ: മൈക്രോഫിനാന്‍സ് വായ്പയെടുക്കുന്നവര്‍ക്കായി ഒരു ക്രെഡിറ്റ് അസസ്‌മെന്റ് ഫ്രെയിംവര്‍ക്ക് (സിഎഎഫ്) അവതരിപ്പിച്ചതായി ഈ മേഖലയിലെ സ്വയംനിയന്ത്രണ സ്ഥാപനമായ സാ-ധന്‍. വായ്പക്കാരുടെ വരുമാനം വിലയിരുത്താനും റിസ്‌ക് പ്രൊഫൈലിങ്ങിനും സഹായകരവും ഫലപ്രദവുമായ ഒരു രീതിയാണ് സാ-ധന്‍ സിഎഎഫിലൂടെ അവതരിപ്പിച്ചത്. ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള ദേശീയ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിഎഎഫ് വികസിപ്പിച്ചത്. ഇതിലൂടെ സൂചകങ്ങള്‍ ഉപയോഗിച്ച് മൈക്രോഫിനാന്‍സുകളുടെ നിലവിലുള്ള വരുമാന മൂല്യനിര്‍ണ്ണയ മാതൃക മെച്ചപ്പെടുത്താന്‍ സാധിക്കും. കൂടാതെ ലഭ്യമായ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് യോഗ്യതാ സ്‌കോര്‍ (സിഡബ്ല്യുഎസ്) നിര്‍ണ്ണയിക്കാനും അവരുടെ റിസ്‌ക് പ്രൊഫൈലിങ്ങ് […]


മുംബൈ: മൈക്രോഫിനാന്‍സ് വായ്പയെടുക്കുന്നവര്‍ക്കായി ഒരു ക്രെഡിറ്റ് അസസ്‌മെന്റ് ഫ്രെയിംവര്‍ക്ക് (സിഎഎഫ്) അവതരിപ്പിച്ചതായി ഈ മേഖലയിലെ സ്വയംനിയന്ത്രണ സ്ഥാപനമായ സാ-ധന്‍.

വായ്പക്കാരുടെ വരുമാനം വിലയിരുത്താനും റിസ്‌ക് പ്രൊഫൈലിങ്ങിനും സഹായകരവും ഫലപ്രദവുമായ ഒരു രീതിയാണ് സാ-ധന്‍ സിഎഎഫിലൂടെ അവതരിപ്പിച്ചത്.

ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള ദേശീയ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിഎഎഫ് വികസിപ്പിച്ചത്. ഇതിലൂടെ സൂചകങ്ങള്‍ ഉപയോഗിച്ച് മൈക്രോഫിനാന്‍സുകളുടെ നിലവിലുള്ള വരുമാന മൂല്യനിര്‍ണ്ണയ മാതൃക മെച്ചപ്പെടുത്താന്‍ സാധിക്കും.

കൂടാതെ ലഭ്യമായ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് യോഗ്യതാ സ്‌കോര്‍ (സിഡബ്ല്യുഎസ്) നിര്‍ണ്ണയിക്കാനും അവരുടെ റിസ്‌ക് പ്രൊഫൈലിങ്ങ് തയ്യാറാക്കാനും സാധിക്കും.

സിഎഎഫ്, ക്ലയന്റ് പരിരക്ഷകള്‍ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, റിസ്‌ക് പ്രൊഫൈലിങ്ങിനെ അടിസ്ഥാനമാക്കി വായ്‌പ നിര്‍ണ്ണയിക്കാന്‍ മൈക്രോഫിനാന്‍സുകളെ സഹായിക്കുകയും ചെയ്യും. അതിലൂടെ തിരിച്ചടവ് നിരക്ക് വര്‍ധിപ്പിക്കാനും അപകടസാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് സാ-ധന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി സതീഷ് പറഞ്ഞു.