image

24 Feb 2022 5:58 AM GMT

Gold

സ്വര്‍ണ വില കുതിക്കുന്നു, നിക്ഷേപകര്‍ എന്തു ചെയ്യണം?

MyFin Desk

സ്വര്‍ണ വില കുതിക്കുന്നു, നിക്ഷേപകര്‍ എന്തു ചെയ്യണം?
X

Summary

യുക്രെയ്‌നിനെ വരുതിയിലാക്കാനുള്ള റഷ്യന്‍ നീക്കം നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴുതി വീണതോടെ ക്രൂഡ് വിലയിലും സ്വര്‍ണം, വെള്ളി പോലുള്ള ഉത്പന്നങ്ങളുടെ വിലയിലും വലിയ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സംഘര്‍ഷം മുര്‍ച്ഛിക്കുന്നതനുസരിച്ച് ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കൂടിയ തോതിലുള്ള വ്യതിയാനം രേഖപ്പെടുത്തിയിരുന്നു. പിന്നീട് സംഘര്‍ഷം യുദ്ധത്തിലേക്ക് മാറിയതോടെ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. സ്വാഭാവികമായി ഇത് ഇന്ത്യന്‍-കേരളാ മാര്‍ക്കറ്റുകളിലും പ്രതിഫലിക്കും. വില കയറുമോ? യുദ്ധവും ആഗോളമാര്‍ക്കറ്റില്‍ അത് മൂലമുള്ള സംഘര്‍ഷങ്ങളും തുടരുകയാണെങ്കില്‍ അത് സ്വര്‍ണ വിലയിലും പ്രതിഫലിക്കും. കാരണം ഇത് […]


യുക്രെയ്‌നിനെ വരുതിയിലാക്കാനുള്ള റഷ്യന്‍ നീക്കം നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴുതി വീണതോടെ ക്രൂഡ് വിലയിലും സ്വര്‍ണം, വെള്ളി...

യുക്രെയ്‌നിനെ വരുതിയിലാക്കാനുള്ള റഷ്യന്‍ നീക്കം നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴുതി വീണതോടെ ക്രൂഡ് വിലയിലും സ്വര്‍ണം, വെള്ളി പോലുള്ള ഉത്പന്നങ്ങളുടെ വിലയിലും വലിയ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സംഘര്‍ഷം മുര്‍ച്ഛിക്കുന്നതനുസരിച്ച് ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കൂടിയ തോതിലുള്ള വ്യതിയാനം രേഖപ്പെടുത്തിയിരുന്നു. പിന്നീട് സംഘര്‍ഷം യുദ്ധത്തിലേക്ക് മാറിയതോടെ വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. സ്വാഭാവികമായി ഇത് ഇന്ത്യന്‍-കേരളാ മാര്‍ക്കറ്റുകളിലും പ്രതിഫലിക്കും.

വില കയറുമോ?

യുദ്ധവും ആഗോളമാര്‍ക്കറ്റില്‍ അത് മൂലമുള്ള സംഘര്‍ഷങ്ങളും തുടരുകയാണെങ്കില്‍ അത് സ്വര്‍ണ വിലയിലും പ്രതിഫലിക്കും. കാരണം ഇത് കേവലം യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിനപ്പുറം അമേരിക്ക, ബ്രിട്ടണ്‍ അടക്കമുള്ള ആഗോള സാമ്പത്തിക ശക്തികളും ഭാഗമായിട്ടുള്ള ഒന്നാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ സുരക്ഷിത നിക്ഷേപമമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടുകയും അത് വിലയില്‍ ഉയര്‍ച്ചയുണ്ടാക്കുകയും ചെയ്യുമെന്നതാണ് ചരിത്രപാഠം. 2020 ലാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം ഔണ്‍സൊന്നിന് റിക്കോഡ് വിലയായ 2070.05 ഡോളറില്‍ എത്തിയത്. 2016 ല്‍ ഇത് 1050 ആയിരുന്നു. വ്യാഴാഴ്ചത്തെ വില 1966.84 ഡോളറാണ്. യുദ്ധവാര്‍ത്തയില്‍ മാത്രം ഉയര്‍ന്നത് 57.82 ഡോളറാണ്. 2021 ല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ 7.76 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ ആറ് മാസത്തെ വിലയില്‍ 6.55 ശതമാനം വില കയറിയിട്ടുണ്ട്.

ബാങ്ക് നിക്ഷേപം

നിലവില്‍ ബാങ്ക് നിക്ഷേപത്തിന് 5.5 ശതമാനത്തില്‍ താഴെയാണ് പലിശ നിരക്ക്. ആര്‍ ബി ഐ ധന അവലോകനത്തില്‍ നിരക്ക് വര്‍ധിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതുണ്ടായില്ല. അടുത്ത അവലോകന യോഗത്തില്‍ വിപണി നിരക്കുവര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇപ്പോള്‍ 100 ഡോളര്‍ കടന്നിരിക്കുന്നു. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരിഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ക്രൂഡ് വില തത്കാലം ഇന്ത്യയിലെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിട്ടില്ല. പക്ഷെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ചിത്രം മാറുകയും ഇത് പെട്രോള്‍ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്പോള്‍ സാധന വില വീണ്ടും കൂടും.പക്ഷെ, കോവിഡിന് ശേഷം വിപണി ഉയരുമ്പോൾ തുടക്കത്തിലേ പലിശ വർധിപ്പിച്ച് അതിന് മുക്കുകയർ ഇടുമോ എന്ന കണ്ടറിയണം.

ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണിയും ഇടിവിലാണ്. വ്യാഴാഴ്ച മാത്രം സെൻസെക്സ് 2702.15 പോയിന്റ് ഇടിഞ്ഞു. 4.75 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ ഇനിയും മാര്‍ക്കറ്റില്‍ അത് പ്രതിഫലിക്കും.

ഇന്ത്യയില്‍

യുദ്ധം അനിശ്ചിതമായി തുടരുകയും നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് മാറുകയും ചെയ്താല്‍ ഇത് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും കൂടുമെന്ന് കരുതാനുള്ള ന്യായമാണ് ആഗോളതലത്തില്‍ നിലനില്‍ക്കുന്നത്. ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷമായി വിപണി ഏതാണ്ട് അടച്ചിട്ട നിലയില്‍ തന്നെയായിരുന്നു. കോവിഡ് മുക്ത വിപണി സജീവമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന്റെ ആഭ്യന്തര ഉപയോഗത്തിലും വര്‍ധനവ് ഉണ്ടാക്കിയേക്കും. ഇന്ത്യയില്‍ ഇപ്പോള്‍ വിവാഹ സീസണ്‍ ആണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിവാഹങ്ങള്‍ പലതും മാറ്റിവയ്ക്കപ്പെടുകയായിരുന്നു. അല്ലെങ്കില്‍ അവ ചെറിയ തോതില്‍ നടത്തുക ആയിരുന്നു. മാറ്റി വയ്ക്കപ്പെട്ട വിവാഹങ്ങള്‍ ഇപ്പോള്‍ സജീവമാകുന്നുണ്ട്. കൂടാതെ വിവാഹ സീസണ്‍ ഉയര്‍ത്തുന്ന ആവേശവും സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയര്‍ത്തിയേക്കും.

നിക്ഷേപകര്‍ എന്തു ചെയ്യണം?

യുദ്ധം എത്ര നാള്‍ തുടരുമെന്നോ അതിന്റെ പ്രത്യാഘാതങ്ങളെന്തെന്നോ ഇപ്പോള്‍ വിലയിരുത്താനാവില്ല. പക്ഷെ ഇതുണ്ടാക്കുന്ന അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് മേല്‍ക്കൈ ഉണ്ടാകുക സ്വാഭാവികം. ഇത് വിലയില്‍ പ്രതിഫലിച്ചേക്കാം. മറ്റ് റിസ്‌ക് കുറഞ്ഞ സാധ്യതകളുമായി താരതമ്യം ചെയ്ത് മാത്രം എത്ര വരെ നിക്ഷേപം ആകാമെന്ന് വിലയിരുത്തുക. അതിന് ശേഷം മാത്രം നിക്ഷേപത്തെ കുറിച്ച് ആലോചിക്കുക. കഴഞ്ഞ ആറ് മാസത്തിനുള്ളില്‍ ആഗോള തലത്തില്‍ 6.55 ശതമാനം നേട്ടം നല്‍കിയ നിക്ഷേപമാണ് സ്വര്‍ണം.