image

12 March 2022 5:40 AM GMT

Lifestyle

ദേബാശിഷ് പാണ്ഡെ ഐആർഡിഎഐ മേധാവി

MyFin Desk

ദേബാശിഷ് പാണ്ഡെ ഐആർഡിഎഐ മേധാവി
X

Summary

ഡെൽഹി: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ചെയർമാനായി മുൻ ധനകാര്യ സേവന സെക്രട്ടറി ദേബാശിഷ് ​​പാണ്ഡെയെ സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് ഇൻഷുറൻസ് റെഗുലേറ്ററിന്റെ ചെയർപേഴ്‌സണായി പാണ്ഡെയെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയത്. ഉത്തർപ്രദേശ് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ, രണ്ട് വർഷത്തെ സേവനത്തിന് ശേഷം ഈ വർഷം ജനുവരിയിൽ ആണ് ഫിനാൻഷ്യൽ സർവീസ് സെക്രട്ടറിയായി വിരമിച്ചത്. കഴിഞ്ഞ വർഷം മേയിൽ സുഭാഷ് ചന്ദ്ര ഖുന്തിയ […]


ഡെൽഹി: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ചെയർമാനായി മുൻ ധനകാര്യ സേവന സെക്രട്ടറി ദേബാശിഷ് ​​പാണ്ഡെയെ സർക്കാർ നിയമിച്ചു.

മൂന്ന് വർഷത്തേക്കാണ് ഇൻഷുറൻസ് റെഗുലേറ്ററിന്റെ ചെയർപേഴ്‌സണായി പാണ്ഡെയെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയത്.

ഉത്തർപ്രദേശ് കേഡറിലെ 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡെ, രണ്ട് വർഷത്തെ സേവനത്തിന് ശേഷം ഈ വർഷം ജനുവരിയിൽ ആണ് ഫിനാൻഷ്യൽ സർവീസ് സെക്രട്ടറിയായി വിരമിച്ചത്. കഴിഞ്ഞ വർഷം മേയിൽ സുഭാഷ് ചന്ദ്ര ഖുന്തിയ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് ഒഴിവുണ്ടായി ഏകദേശം 9 മാസങ്ങൾക്ക് ശേഷമാണ് ഐആർഡിഎഐ ചെയർമാനായി നിയമനം നടന്നത്.

2021 ഏപ്രിലിൽ ഖുന്തിയയെ തൽസ്ഥാനത്തു നിന്ന് മാറ്റാൻ ധനമന്ത്രാലയം ആലോചിച്ചിരുന്നു. റെഗുലേറ്റർമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ച്, കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെർച്ച് കമ്മിറ്റി (എഫ്എസ്ആർഎഎസ്സി) ആണ് പേര് നിർദ്ദേശിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയതിനു ശേഷം അന്തിമ അംഗീകാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയിലേക്ക് എഫ്എസ്ആർഎഎസ്സി (FSRASC) പേര് ശുപാർശ ചെയ്യുന്നു. ഇതോടൊപ്പം മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്യാപിറ്റൽ മാർക്കറ്റ്സ് ഗ്രൂപ്പ് മേധാവിയുമായ (ഡെറ്റ് ക്യാപിറ്റൽ മാർക്കറ്റ്സ്) രാകേഷ് ജോഷിയെ ഐആർഡിഎഐയുടെ മുഴുവൻ സമയ അംഗമായും (ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്) സർക്കാർ നിയമിച്ചു.

ഫിനാൻഷ്യൽ സർവീസ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുൻപ് ഇൻഷുറൻസ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡിവിഷൻ എന്നിവയുടെ അഡീഷണൽ സെക്രട്ടറിയായി പാണ്ഡെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐആർഡിഎഐയുടെ ബോർഡിൽ സർക്കാർ നോമിനി ഡയറക്ടർ കൂടിയായ അദ്ദേഹം ചില പൊതുമേഖലാ ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ബോർഡുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ബോർഡിലും പാണ്ഡെ ഉണ്ടായിരുന്നു.

ഒരു ചെയർമാനും അഞ്ച് മുഴുവൻ സമയ അംഗങ്ങളും നാല് പാർട്ട് ടൈം അംഗങ്ങളും അടങ്ങുന്ന 10 അംഗ നിയന്ത്രണ സ്ഥാപനമാണ് ഐആർഡിഎ.