image

15 March 2022 4:33 AM GMT

Corporates

മനു മോംഗ വെന്റ്യുറ സെക്യൂരിറ്റീസ് എക്സിക്യൂട്ടീവ് ഡയറക്ടറാകും

MyFin Desk

മനു മോംഗ വെന്റ്യുറ സെക്യൂരിറ്റീസ് എക്സിക്യൂട്ടീവ് ഡയറക്ടറാകും
X

Summary

മുംബൈ: പ്രമുഖ ധനകാര്യ സേവന കമ്പനിയായ വെന്റ്യുറ സെക്യൂരിറ്റീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി മനു മോംഗയെ നിയമിച്ചു. ഇതോടെ കമ്പനി അതിന്റെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിയെ ശക്തിപ്പെടുത്തികൊണ്ട് അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയില്‍ മനു മോംഗയ്ക്കായിരിക്കും കമ്പനിയുടെ ഡിജിറ്റല്‍ വളര്‍ച്ചയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വമെന്ന് കമ്പനി അറിയിച്ചു. വെന്റ്യുറ സെക്യൂരിറ്റീസിന്റെ വളര്‍ച്ചയുടെ പ്രധാന മേഖലയാണ് ഡിജിറ്റല്‍. അത് അങ്ങനെ തന്നെ തുടരുമെന്നും ഡിജിറ്റല്‍, മാര്‍ക്കറ്റിംഗ്, ഇന്നൊവേഷന്‍ എന്നിവയുടെ ഭാവിയെക്കുറിച്ച് മനു മോംഗയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും […]


മുംബൈ: പ്രമുഖ ധനകാര്യ സേവന കമ്പനിയായ വെന്റ്യുറ സെക്യൂരിറ്റീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി മനു മോംഗയെ നിയമിച്ചു. ഇതോടെ കമ്പനി അതിന്റെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സ്ട്രാറ്റജിയെ ശക്തിപ്പെടുത്തികൊണ്ട് അടുത്ത ഘട്ട വളര്‍ച്ചയിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയില്‍ മനു മോംഗയ്ക്കായിരിക്കും കമ്പനിയുടെ ഡിജിറ്റല്‍ വളര്‍ച്ചയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വമെന്ന് കമ്പനി അറിയിച്ചു.

വെന്റ്യുറ സെക്യൂരിറ്റീസിന്റെ വളര്‍ച്ചയുടെ പ്രധാന മേഖലയാണ് ഡിജിറ്റല്‍. അത് അങ്ങനെ തന്നെ തുടരുമെന്നും ഡിജിറ്റല്‍, മാര്‍ക്കറ്റിംഗ്, ഇന്നൊവേഷന്‍ എന്നിവയുടെ ഭാവിയെക്കുറിച്ച് മനു മോംഗയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും നിയമനത്തെക്കുറിച്ച് വെന്റ്യുറ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ സിഇഒ ഹേമന്ത് മജീതിയ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം സാമ്പത്തിക സേവന മേഖലയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥത്തില്‍ പരിവര്‍ത്തനമാണെന്നും ഡിജിറ്റല്‍ സംവിധാനം ഉപഭോക്താക്കളുടെ ഇടപഴകലും സേവന ദാതാക്കളുമായി ഇടപഴകുന്ന രീതിയും മാറ്റിമറിച്ചെന്നും വെന്റ്യുറ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമെറ്റുകൊണ്ട് മനു മോംഗ പറഞ്ഞു.

പല വലിയ സാമ്പത്തിക സേവന കമ്പനികളില്‍ തുടങ്ങി സ്റ്റാര്‍ട്ട്-അപ്പ് സ്പേസുകളില്‍ വരെ രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച അനുഭവ സമ്പത്ത് മനു മോംഗയ്ക്കുണ്ട്. 7 വര്‍ഷത്തിലേറെയായി മനു മോംഗ ആക്‌സിസ് ബാങ്കില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആക്സിസിന് മുമ്പ്, മുസാഫിര്‍ ഡോട്ട് കോം, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സ്പൈസ് ടെലികോം തുടങ്ങിയ മറ്റ് കമ്പനികളിലു പ്രവര്‍ത്തിപരിചയമുണ്ട്. ഇക്വിറ്റികള്‍, മ്യൂച്വല്‍ ഫണ്ട് വിതരണം, കമ്മോഡിറ്റീസ് ബ്രോക്കിംഗ് എന്നിവയില്‍ റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രോക്കിംഗ് വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് വെന്റ്യുറ സെക്യൂരിറ്റീസ് ലിമിറ്റഡ്.