image

23 March 2022 8:36 AM GMT

Banking

ഇന്ത്യക്ക് 400 ബില്യണ്‍ ഡോളറിൻറെ റിക്കോർഡ് കയറ്റുമതി

MyFin Desk

ഇന്ത്യക്ക് 400 ബില്യണ്‍ ഡോളറിൻറെ റിക്കോർഡ് കയറ്റുമതി
X

Summary

ഡെല്‍ഹി: ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍  400 ബില്യണ്‍ ഡോളര്‍ കയറ്റുമതി നേടി . ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്  ആദ്യമാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പെട്രോളിയം ഉത്പന്നങ്ങള്‍, എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഈ നേട്ടം സാധ്യമാക്കിയത്. 2020-21 ചരക്ക് കയറ്റുമതി 292 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22 മാര്‍ച്ച് 21 വരെ 37 ശതമാനം ഉയര്‍ന്ന് 400.8 ബില്യണ്‍ ഡോളറായി. ഏകദേശം 189 ബില്യണ്‍ […]


ഡെല്‍ഹി: ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കയറ്റുമതി നേടി . ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പെട്രോളിയം ഉത്പന്നങ്ങള്‍, എഞ്ചിനീയറിംഗ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഈ നേട്ടം സാധ്യമാക്കിയത്.
2020-21 ചരക്ക് കയറ്റുമതി 292 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22 മാര്‍ച്ച് 21 വരെ 37 ശതമാനം ഉയര്‍ന്ന് 400.8 ബില്യണ്‍ ഡോളറായി. ഏകദേശം 189 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാര കമ്മി അവശേഷിച്ചുകൊണ്ട് ഇക്കാലയളവിലെ ഇറക്കുമതി 589 ബില്യണ്‍ ഡോളറാണ്.
"400 ബില്യണ്‍ യുഎസ് ഡോളറിന്റെ ചരക്ക് കയറ്റുമതിയാണ് ഇന്ത്യ നേടിയത്. ഈ വിജയത്തിന് കര്‍ഷകര്‍, നെയ്ത്തുകാര്‍, എംഎസ്എംഇകള്‍, നിര്‍മ്മാതാക്കള്‍, കയറ്റുമതിക്കാര്‍ എന്നിവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് നമ്മുടെ ആത്മനിര്‍ഭര്‍ ഭാരത് യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ്," പ്രധാനമന്ത്രി ട്വിറ്ററില്‍ രേഖപ്പെടുത്തി.
ശരാശരി 33 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകള്‍ എല്ലാ മാസവും കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
2021-22 അവസാനത്തോടെ കയറ്റുമതി 410 ബില്ല്യണിലധികമാകുമെന്നും, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബാക്കിയുള്ള ഒമ്പത് ദിവസത്തിനുള്ളില്‍ കയറ്റുമതിയില്‍ 10-12 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ (ഡിജിഎഫ്ടി) സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.