image

31 March 2022 1:41 AM GMT

Market

സിറ്റി ബാങ്ക് ഏറ്റെടുക്കല്‍, ആക്‌സിസ് ബാങ്ക് ഓഹരികളില്‍ ഉയര്‍ച്ച

MyFin Desk

സിറ്റി ബാങ്ക് ഏറ്റെടുക്കല്‍, ആക്‌സിസ് ബാങ്ക് ഓഹരികളില്‍ ഉയര്‍ച്ച
X

Summary

ഡെല്‍ഹി : സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആക്‌സിസ് ബാങ്കിന്റെ ഓഹരികളിലും നേട്ടം. ബിഎസ്ഇയില്‍ ഓഹരി 1.82 ശതമാനം വര്‍ധിച്ച് 763.90 രൂപയായി. എന്‍എസ്ഇയില്‍ 1.67 ശതമാനം ഉയര്‍ന്ന് 763 രൂപയാകുകയും ചെയ്തു. 12,325 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. യുഎസ് ആസ്ഥാനമായ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറ്റി ബാങ്ക്. റീട്ടെയില്‍ ബാങ്കിംഗ്, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങി സിറ്റി ബാങ്ക് ഇന്ത്യയില്‍ നടത്തിയിരുന്ന ബിസിനസുകളും 3,600 ജീവനക്കാരേയുമാണ് ആക്‌സിസ് […]


ഡെല്‍ഹി : സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആക്‌സിസ് ബാങ്കിന്റെ ഓഹരികളിലും നേട്ടം. ബിഎസ്ഇയില്‍ ഓഹരി 1.82 ശതമാനം വര്‍ധിച്ച് 763.90 രൂപയായി. എന്‍എസ്ഇയില്‍ 1.67 ശതമാനം ഉയര്‍ന്ന് 763 രൂപയാകുകയും ചെയ്തു. 12,325 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. യുഎസ് ആസ്ഥാനമായ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറ്റി ബാങ്ക്.

റീട്ടെയില്‍ ബാങ്കിംഗ്, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങി സിറ്റി ബാങ്ക് ഇന്ത്യയില്‍ നടത്തിയിരുന്ന ബിസിനസുകളും 3,600 ജീവനക്കാരേയുമാണ് ആക്‌സിസ് ബാങ്ക് ഏറ്റെടുക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ആക്‌സിസ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക സേവന മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിത്.

ഇന്ത്യയില്‍ നിന്ന് മാത്രമല്ല മറ്റ് 13 വിപണികളിലെ റീട്ടെയില്‍ ബാങ്കിംഗ് സേവനം അവസാനിപ്പിക്കാന്‍ സിറ്റി ബാങ്ക് തീരുമാനിച്ചിരുന്നു. രാജ്യത്ത് ഏകദേശം 25 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളാണ് സിറ്റി ബാങ്കിന് നിലവിലുള്ളത്. 86 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ആക്‌സിസ് ബാങ്കിന് ഇപ്പോള്‍ സ്വന്തമായുണ്ട്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്ത മൂന്നാമത്തെ ബാങ്കായി ആക്‌സിസ് മാറും.