image

31 March 2022 8:12 AM GMT

Learn & Earn

വനിതകള്‍ നയിക്കുന്ന എംഎസ്എംഇകളുടെ എണ്ണം 75% ഉയര്‍ന്നു

MyFin Desk

വനിതകള്‍ നയിക്കുന്ന എംഎസ്എംഇകളുടെ എണ്ണം 75% ഉയര്‍ന്നു
X

Summary

ഡെല്‍ഹി:ഇന്ത്യയില്‍ വനിതകള്‍ നയിക്കുന്ന എംഎസ്എംഇ കളുടെ എണ്ണം 75 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 4.9 ലക്ഷം യൂണിറ്റുകളുണ്ടായിരുന്ന എംഎസ്എംഇ സംരംഭങ്ങള്‍ ഈ വര്‍ഷം 8.59 ലക്ഷം യൂണിറ്റുകളായി വളര്‍ന്നു. എംഎസ്എംഇ കളുടെ രജിസ്‌ട്രേഷനായി ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യുന്നതിനുള്ള പഴയ നടപടിക്രമം  ഉദ്യം രജിസ്‌ട്രേഷനുമായി ബന്ധിപ്പിച്ച് 2020 ജൂലൈയില്‍ സര്‍ക്കാര്‍ മാറ്റിയിരുന്നു.ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള എംഎസ്എംഇകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ്‌സിംഗ് വര്‍മ പറഞ്ഞു.കൂടാതെ, […]


ഡെല്‍ഹി:ഇന്ത്യയില്‍ വനിതകള്‍ നയിക്കുന്ന എംഎസ്എംഇ കളുടെ എണ്ണം 75 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ 4.9 ലക്ഷം യൂണിറ്റുകളുണ്ടായിരുന്ന എംഎസ്എംഇ സംരംഭങ്ങള്‍ ഈ വര്‍ഷം 8.59 ലക്ഷം യൂണിറ്റുകളായി വളര്‍ന്നു.
എംഎസ്എംഇ കളുടെ രജിസ്‌ട്രേഷനായി ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്യുന്നതിനുള്ള പഴയ നടപടിക്രമം ഉദ്യം രജിസ്‌ട്രേഷനുമായി ബന്ധിപ്പിച്ച് 2020 ജൂലൈയില്‍ സര്‍ക്കാര്‍ മാറ്റിയിരുന്നു.ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള എംഎസ്എംഇകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി എംഎസ്എംഇ സഹമന്ത്രി ഭാനു പ്രതാപ്‌സിംഗ് വര്‍മ പറഞ്ഞു.കൂടാതെ, ആര്‍ബിഐ കണക്കുകള്‍ പ്രകാരം, 2021 മാര്‍ച്ച് 31 വരെ, വാണിജ്യ ബാങ്കുകളിലെ മൊത്തം 211.65 കോടി അക്കൗണ്ടുകളില്‍ 70.64 കോടി അക്കൗണ്ടുകളും സ്ത്രീ അക്കൗണ്ട് ഉടമകളുടേതാണെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.