image

7 April 2022 8:49 AM GMT

Banking

മൂന്നാമത്തെ നിര്‍മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് ഡെയ്കിന്‍

MyFin Desk

daikin
X

Summary

ഡെല്‍ഹി: ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ മൂന്നാമത്തെ നിര്‍മാണ കേന്ദ്രത്തിന് തറക്കല്ലിട്ടതായി ഡെയ്കിന്‍ ഇന്ത്യ അറിയിച്ചു. എയര്‍കണ്ടീഷ്ണര്‍ നിര്‍മ്മാതാക്കളായ ഡെയ്കിന്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപ നിക്ഷേപിക്കും. 2023 ല്‍ യൂണിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങും. പുതിയ യൂണിറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍കണ്ടീഷണറുകളുടെ (എസി) നിര്‍മ്മാതാക്കളായി ഡെയ്കിന്‍ ഇന്ത്യയെ ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴില്‍ ഡെയ്കിന് സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ഈ പ്ലാന്റില്‍ എയര്‍കണ്ടീഷണറുകളും കംപ്രസ്സറുകള്‍ പോലുള്ള […]


ഡെല്‍ഹി: ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ മൂന്നാമത്തെ നിര്‍മാണ കേന്ദ്രത്തിന് തറക്കല്ലിട്ടതായി ഡെയ്കിന്‍ ഇന്ത്യ അറിയിച്ചു. എയര്‍കണ്ടീഷ്ണര്‍ നിര്‍മ്മാതാക്കളായ ഡെയ്കിന്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1000 കോടി രൂപ നിക്ഷേപിക്കും.
2023 ല്‍ യൂണിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങും. പുതിയ യൂണിറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍കണ്ടീഷണറുകളുടെ (എസി) നിര്‍മ്മാതാക്കളായി ഡെയ്കിന്‍ ഇന്ത്യയെ ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി.
പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴില്‍ ഡെയ്കിന് സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ഈ പ്ലാന്റില്‍ എയര്‍കണ്ടീഷണറുകളും കംപ്രസ്സറുകള്‍ പോലുള്ള നിര്‍ണായക ഘടകങ്ങളും നിര്‍മ്മിക്കാന്‍ ഡെയ്കിന്‍ പദ്ധതിയിടുന്നു.
ഡെയ്കിന്‍ ഇന്ത്യയുടെ ഈ ഫാക്ടറി അത്യാധുനിക ഉത്പന്നങ്ങള്‍ക്കൊപ്പം വര്‍ധിച്ചുവരുന്ന ആഭ്യന്തര, അന്തര്‍ദേശീയ ആവശ്യകതകള്‍ നിറവേറ്റുമെന്നാണ് വിലയിരുത്തല്‍. പശ്ചിമാഫ്രിക്ക, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക, കിഴക്കന്‍ ആഫ്രിക്ക തുടങ്ങിയ കയറ്റുമതി വിപണികള്‍ക്ക് ഈ യൂണിറ്റ് സേവനം നല്‍കുമെന്ന് ഡെയ്കിന്‍ അറിയിച്ചു.
ഇന്ത്യയുടെ എസി വിപണിയില്‍ വെറും ഏഴ് ശതമാനം മാത്രമാണ് ഇപ്പോള്‍ സജീവമായിട്ടുള്ളത്. അതിനാല്‍
വിപണി വിപുലീകരണത്തിനും വളര്‍ച്ചയ്ക്കും ഗണ്യമായ സാധ്യതയുണ്ടെന്നാണ് ഡെയ്കിന്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ കെജെ ജാവ പറഞ്ഞു.
ലോകത്തിലെ മുന്‍നിര എയര്‍ കണ്ടീഷനിംഗ് കമ്പനിയായ ജപ്പാന്‍ ആസ്ഥാനമായുള്ള ഡെയ്കിന്‍ ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ്ണ ഉടമസ്ഥയിലുള്ള അനുബന്ധ സ്ഥാപനമാണ് ഡെയ്കിന്‍ ഇന്ത്യ.