image

8 April 2022 5:15 AM GMT

Banking

കോവിഡ് പ്രതിസന്ധിയെ മറികടന്ന് മില്‍മ: വിറ്റുവരവില്‍ 25% വര്‍ധന

MyFin Desk

milma
X

Summary

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിയേല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും മില്‍മ കരകയറി തുടങ്ങി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവില്‍ കേരളത്തിലെ സഹകരണ  കമ്പനി നേടിയത് 25 ശതമാനത്തിന്റെ വര്‍ധനയാണ്. കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണ വില കുറയ്ക്കാതെയും വില്‍പ്പന വില വര്‍ധിപ്പിക്കാതെയുമാണ് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മില്‍മ ഉയര്‍ന്ന വിറ്റുവരവ് നേടിയതെന്നതും ശ്രദ്ധേയമാണ്. കൂടാതെ മില്‍മാ ശൃംഖലയുടെ ഭാഗമായ ദശലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങളും സബ്‌സിഡിയും നല്‍കിയിട്ടുണ്ട്. 2021- 22ല്‍, മില്‍മയെന്ന് ചുരുക്കി […]


തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരിയേല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും മില്‍മ കരകയറി തുടങ്ങി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വിറ്റുവരവില്‍ കേരളത്തിലെ സഹകരണ കമ്പനി നേടിയത് 25 ശതമാനത്തിന്റെ വര്‍ധനയാണ്.
കര്‍ഷകരില്‍ നിന്നുള്ള പാല്‍ സംഭരണ വില കുറയ്ക്കാതെയും വില്‍പ്പന വില വര്‍ധിപ്പിക്കാതെയുമാണ് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ മില്‍മ ഉയര്‍ന്ന വിറ്റുവരവ് നേടിയതെന്നതും ശ്രദ്ധേയമാണ്. കൂടാതെ മില്‍മാ ശൃംഖലയുടെ ഭാഗമായ ദശലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങളും സബ്‌സിഡിയും നല്‍കിയിട്ടുണ്ട്.
2021- 22ല്‍, മില്‍മയെന്ന് ചുരുക്കി വിളിക്കുന്ന കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) അതിന്റെ വിറ്റുവരവ് മുന്‍ വര്‍ഷത്തെ 3,388 കോടി രൂപയില്‍ നിന്ന് 4,300 കോടി രൂപയായി ഉയര്‍ന്നു. 2019-20ല്‍ മില്‍മയുടെ വിറ്റുവരവ് 3,210 കോടി രൂപയായിരുന്നു.
"കോവിഡ് പ്രതിസന്ധികള്‍ സൃഷ്ടിച്ചതിനാല്‍ രണ്ട് വര്‍ഷങ്ങള്‍ കഠിനമായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ക്ഷീരകര്‍ഷകരും വിശ്വസ്തരായ ഉപഭോക്താക്കളും മില്‍മയില്‍ ഉറപ്പിച്ച ശക്തമായ വിശ്വാസത്തിന്മേല്‍ മില്‍മയ്ക്ക് പരിക്കേല്‍ക്കാതെ കടന്നുപോകാന്‍ കഴിഞ്ഞു," മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.
മഹാമാരിക്കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും മില്‍മ അതിന്റെ മൂന്ന് റീജിയണല്‍ യൂണിയനുകള്‍ക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭരണം, വിതരണം, വിറ്റുവരവ്, ലാഭം എന്നിവയില്‍ സര്‍വകാല വര്‍ധനവ് കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
മില്‍മയ്ക്ക് മൂന്ന് റീജിയണല്‍ യൂണിയനുകളിലാണ് 3,300ല്‍ പരം പ്രാഥമിക സംഘങ്ങളാണ് ഉള്ളത്.
ശക്തമായ തന്ത്രങ്ങളും കര്‍ഷക കേന്ദ്രീകൃത സമീപനവും സ്വീകരിച്ചുകൊണ്ട് മഹാമാരി ഉയര്‍ത്തുന്ന പലവിധ തടസ്സങ്ങളിലൂടെ കടന്ന് പോകുമ്പോഴും ഈ സംഘങ്ങള്‍ സംസ്ഥാനത്തിന്റെ ക്ഷീരമേഖലയെ മുന്നേറ്റത്തിലേക്ക് നയിച്ചവെന്നും അദ്ദേഹം വ്യക്തമാക്കി.
മില്‍മയുടെ വരുമാനത്തിന്റെ 83 ശതമാനവും കര്‍ഷകര്‍ക്ക് പാലിന്റെ വിലയായി കൈമാറുന്നുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ഇതിനാല്‍ മില്‍മ രാജ്യത്തെ ക്ഷീരമേഖലയില്‍ വേറിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മില്‍മ കര്‍ഷകര്‍ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
2021-22ല്‍ മില്‍മയുടെ പാല്‍ സംഭരണം 13,50,656 ലിറ്ററില്‍ നിന്ന് 12.52 ശതമാനം വര്‍ധിച്ച് 15,19,737 ലിറ്ററായി. അതേസമയം പാലിന്റെ പ്രതിദിന വില്‍പ്പന മുന്‍വര്‍ഷത്തെ 13,09,868ല്‍ നിന്ന് 14,29,654 ലിറ്ററായി വര്‍ധിച്ചു.