image

24 April 2022 11:27 PM GMT

Tax

ജിഎസ്ടി നിരക്ക്: സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ല

PTI

ജിഎസ്ടി നിരക്ക്: സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ല
X

Summary

ഡെല്‍ഹി: നികുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ വൃത്തങ്ങള്‍. ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്നത് പരിശോധിക്കുന്ന മന്ത്രിമാരുടെ പാനല്‍ ഇതുവരെ ജിഎസ്ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും, 143 ഇനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ലെന്നും പറഞ്ഞ വൃത്തങ്ങള്‍, പകുതിയിലധികം ഇനങ്ങളെ ഏറ്റവും ഉയര്‍ന്ന നികുതിയായ 28 ശതമാനം ജിഎസ്ടി സ്ലാബിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശവും ഇല്ലെന്നും പറഞ്ഞു. നികുതി നിരക്കുകള്‍ യുക്തിസഹമാക്കി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി കര്‍ണാടക […]


ഡെല്‍ഹി: നികുതി നിരക്ക് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ വൃത്തങ്ങള്‍.

ജിഎസ്ടി നിരക്ക് യുക്തിസഹമാക്കുന്നത് പരിശോധിക്കുന്ന മന്ത്രിമാരുടെ പാനല്‍ ഇതുവരെ ജിഎസ്ടി കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും, 143 ഇനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിട്ടില്ലെന്നും പറഞ്ഞ വൃത്തങ്ങള്‍, പകുതിയിലധികം ഇനങ്ങളെ ഏറ്റവും ഉയര്‍ന്ന നികുതിയായ 28 ശതമാനം ജിഎസ്ടി സ്ലാബിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശവും ഇല്ലെന്നും പറഞ്ഞു.

നികുതി നിരക്കുകള്‍ യുക്തിസഹമാക്കി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിമാരുടെ സമിതിക്ക് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയിരുന്നു. നിത്യോപയോഗ സാധനങ്ങളടക്കം 143 ഇനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുമെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.