image

6 May 2022 4:57 AM GMT

IPO

എല്‍ഐസി ഐപിഒ: അപേക്ഷകര്‍ അധികമായാല്‍ ആര്‍ക്കൊക്കെ ലഭിക്കും?

MyFin Bureau

എല്‍ഐസി ഐപിഒ: അപേക്ഷകര്‍ അധികമായാല്‍ ആര്‍ക്കൊക്കെ ലഭിക്കും?
X

Summary

ഡെല്‍ഹി: എല്‍ഐസി ഐപിഒയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മാറ്റി വെച്ചിരുന്ന ഓഹരികള്‍ക്കായുള്ള അപേക്ഷകള്‍ പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തു. വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 6.9 കോടി ഓഹരികളായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാല്‍, എത്തിയ അപേക്ഷകളുടെ എണ്ണം 7.2 കോടിയാണ്. തിങ്കളാഴ്ച്ചയാണ് ഐപിഒ അവസാനിക്കുന്നത്. അതുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മേയ് ഒമ്പതിന് വൈകിട്ട് മൂന്നു മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചാണ് അപേക്ഷകര്‍ക്കുള്ള ഓഹരികള്‍ നിശ്ചയിക്കുന്നത്. അപേക്ഷിച്ച എല്ലാവര്‍ക്കും ഓഹരികള്‍ ലഭിക്കണമെന്നില്ല. കാരണം, ഐപിഒ ആരംഭിച്ചത് 902 രൂപ മുതല്‍ 949 രൂപ […]


ഡെല്‍ഹി: എല്‍ഐസി ഐപിഒയില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി മാറ്റി വെച്ചിരുന്ന ഓഹരികള്‍ക്കായുള്ള അപേക്ഷകള്‍ പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തു. വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 6.9 കോടി ഓഹരികളായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാല്‍, എത്തിയ അപേക്ഷകളുടെ എണ്ണം 7.2 കോടിയാണ്.
തിങ്കളാഴ്ച്ചയാണ് ഐപിഒ അവസാനിക്കുന്നത്. അതുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മേയ് ഒമ്പതിന് വൈകിട്ട് മൂന്നു മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ചാണ് അപേക്ഷകര്‍ക്കുള്ള ഓഹരികള്‍ നിശ്ചയിക്കുന്നത്.

അപേക്ഷിച്ച എല്ലാവര്‍ക്കും ഓഹരികള്‍ ലഭിക്കണമെന്നില്ല. കാരണം, ഐപിഒ ആരംഭിച്ചത് 902 രൂപ മുതല്‍ 949 രൂപ വരെയുള്ള പ്രൈസ് ബാന്‍ഡിലാണ്. ഇതിനിടയിലുള്ള ഒരു വിലയാണ് കട്ട് ഓഫ് പ്രൈസായി കമ്പനി ിശ്ചയിക്കുന്നത്. കട്ട് ഓഫ് പ്രൈസില്‍ വാങ്ങാമെന്ന ഉറപ്പ് നല്‍കിയവര്‍ക്കാണ് ഓഹരി ലഭിക്കുന്നത്.
കട്ട് ഓഫ് പ്രൈസില്‍ അപേക്ഷിച്ചവരുടെ എണ്ണം ലഭ്യമായ ഓഹരികളെക്കാള്‍ കൂടുതലാണെങ്കില്‍, അപേക്ഷകര്‍ക്ക് ഒരു ലോട്ട് വീതം ലഭിക്കുന്ന വിധത്തില്‍ ഓഹരികളെ വീതം വെയ്ക്കും. ഇങ്ങനെ ഓഹരികളെ വീതം വെയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന അപേക്ഷകര്‍ക്കാണ് ഓഹരികള്‍ നല്‍കുക. മേയ് 12 നാണ് ഓഹരികള്‍ അനുവദിച്ചിട്ടുണ്ടോയെന്ന് അറിയാൻ കഴിയുക.

പോളിസി ഉടമകള്‍ക്കായി നീക്കിവെച്ച ഓഹരികളില്‍ മൂന്നിരട്ടിയും ജീവനക്കാര്‍ക്കായി നീക്കിവെച്ച ഓഹരികളില്‍ രണ്ടര ഇരട്ടിയും അപേക്ഷകളായിക്കഴിഞ്ഞു. 16,20,78,067 ഓഹരികളുടെ വില്‍പ്പനയില്‍ 17,98,42,980 ബിഡുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. എല്‍ഐസി 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആങ്കര്‍ നിക്ഷേപകരുടെ അപേക്ഷയില്‍ 5,627 കോടി രൂപയാണ് ലഭിച്ചത്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള 5,92,96,853 ഓഹരികള്‍ ഒരെണ്ണത്തിന് 949 രൂപയ്ക്കാണ് സബസ്‌ക്രൈബ് ചെയ്തിരിക്കുന്നത്. എന്നാല്‍, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ്, നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് എന്നീ വിഭാഗങ്ങളിലെ അപേക്ഷകരുടെ എണ്ണം 50 ശതമാനവും, 40 ശതമാനവും മാത്രമെ ആയിട്ടുള്ളു.