image

9 May 2022 6:13 AM GMT

Market

സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ : പവന് 38,000 രൂപ

MyFin Desk

daily gold rate kerala
X

daily gold rate kerala        

Summary

കൊച്ചി:  സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,000 രൂപയിലെത്തി.  ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,750 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ശനിയാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച് 37,920 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍...


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 38,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 4,750 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. ശനിയാഴ്ച്ച പവന് 240 രൂപ വര്‍ധിച്ച് 37,920 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,858.90 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 110.01 ഡോളറായി.