image

23 May 2022 1:06 AM GMT

Fixed Deposit

കവറേജിന്റെ ഭാഗമല്ലാത്ത പരസ്യങ്ങള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കരുത്

MyFin Desk

കവറേജിന്റെ ഭാഗമല്ലാത്ത പരസ്യങ്ങള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കരുത്
X

Summary

ഇന്‍ഷുറന്‍സ് കവറേജിന്റെ ഭാഗമല്ലാത്ത സേവനങ്ങളായ ഫ്രീ പിക്ക് അപ്പ്, ഡ്രോപ്പ് തുടങ്ങിയവ പരസ്യത്തിലുള്‍പ്പെടുത്തരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടു. ക്ലെയിം സര്‍വീസിന് പുറമേ നല്‍കുന്ന സര്‍വീസ് കരാറുകളില്‍ ക്ലെയിമിന്റെ ഭാഗമല്ലാത്ത സേവനങ്ങളും കമ്പനികള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഫ്രീ പിക്ക അപ്പ്, വാഹനങ്ങളുടെ ബോഡി വാഷ്, ഇന്റീരിയര്‍ ക്ലീനിംഗ്, ഇന്‍സ്‌പെക്ഷന്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഇങ്ങനെ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ ഭാഗമല്ല. ഇത് ഇന്‍ഷുറന്‍സ് കവറേജിന്റെ ഭാഗമായി നല്‍കുന്നതാണ് എന്ന പ്രതീതി ഉണ്ടാക്കും […]


ഇന്‍ഷുറന്‍സ് കവറേജിന്റെ ഭാഗമല്ലാത്ത സേവനങ്ങളായ ഫ്രീ പിക്ക് അപ്പ്, ഡ്രോപ്പ് തുടങ്ങിയവ പരസ്യത്തിലുള്‍പ്പെടുത്തരുതെന്ന്...

ഇന്‍ഷുറന്‍സ് കവറേജിന്റെ ഭാഗമല്ലാത്ത സേവനങ്ങളായ ഫ്രീ പിക്ക് അപ്പ്, ഡ്രോപ്പ് തുടങ്ങിയവ പരസ്യത്തിലുള്‍പ്പെടുത്തരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടു.
ക്ലെയിം സര്‍വീസിന് പുറമേ നല്‍കുന്ന സര്‍വീസ് കരാറുകളില്‍ ക്ലെയിമിന്റെ ഭാഗമല്ലാത്ത സേവനങ്ങളും കമ്പനികള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഫ്രീ പിക്ക അപ്പ്, വാഹനങ്ങളുടെ ബോഡി വാഷ്, ഇന്റീരിയര്‍ ക്ലീനിംഗ്, ഇന്‍സ്‌പെക്ഷന്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഇങ്ങനെ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതൊന്നും ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ ഭാഗമല്ല.

ഇത് ഇന്‍ഷുറന്‍സ് കവറേജിന്റെ ഭാഗമായി നല്‍കുന്നതാണ് എന്ന പ്രതീതി ഉണ്ടാക്കും വിധമാണ് പരസ്യങ്ങള്‍ നല്‍കുന്നത്. ഇതിനെതിരെയാണ് ഐആര്‍ഡിഎഐ നിര്‍ദേശം. അപകടത്തില്‍ പെടുന്ന വാഹനങ്ങളുടെ അറ്റക്കുറ്റപണിക്കും സര്‍വ്വീസിനുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ മോട്ടോര്‍ വര്‍ക് ഷോപ്പുകളുമായും ഗ്യാരേജുകളുമായും ധാരണയിലെത്താറുണ്ട്.

ക്ലെയിം സര്‍വീസിന് പുറമേ പല അധിക സേവനങ്ങളും നല്‍കുമെന്നാണ് പരസ്യം നല്‍കുക. ഇന്‍ഷുറന്‍സ് ക്ലെയിമുമായി പ്രത്യേകിച്ച് ബന്ധമോ പ്രസക്തിയോ ഇല്ലാത്ത സേവനങ്ങള്‍ പരസ്യത്തില്‍ നല്‍കരുതെന്നാണ് നിര്‍ദേശം.