image

9 Jun 2022 2:19 AM GMT

Forex

റെക്കോര്‍ഡ് ഇടിവ് നേരിട്ട് രൂപ: വ്യാപാരത്തിനിടെ 77.91ല്‍ എത്തി

MyFin Desk

റെക്കോര്‍ഡ് ഇടിവ് നേരിട്ട് രൂപ: വ്യാപാരത്തിനിടെ 77.91ല്‍ എത്തി
X

Summary

ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോര്‍ഡ് ഇടിവ് നേരിട്ട് രൂപ ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 77.91ലേക്ക് കൂപ്പു കുത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 77.17 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 117.65 പോയിന്റ് ഇടിഞ്ഞ് 54,774.84 ലും എന്‍എസ്ഇ നിഫ്റ്റി 33.85 പോയിന്റ് ഇടിഞ്ഞ് 16,356.25 ലും എത്തി (ഉച്ചയ്ക്ക് 1: 12 വരെയുള്ള കണക്ക് പ്രകാരം). കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ […]


ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോര്‍ഡ് ഇടിവ് നേരിട്ട് രൂപ ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 77.91ലേക്ക് കൂപ്പു കുത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 77.17 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാഴാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 117.65 പോയിന്റ് ഇടിഞ്ഞ് 54,774.84 ലും എന്‍എസ്ഇ നിഫ്റ്റി 33.85 പോയിന്റ് ഇടിഞ്ഞ് 16,356.25 ലും എത്തി (ഉച്ചയ്ക്ക് 1: 12 വരെയുള്ള കണക്ക് പ്രകാരം). കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയര്‍ന്ന് 77.75ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ രണ്ടാം മാസവും ആര്‍ബിഐ റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം തുടക്കത്തില്‍ നിരക്ക് 0.4 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമാകും. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവകുളിലും പ്രതിഫലിക്കും. 2018 ലാണ് മുമ്പ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്.