image

9 Jun 2022 5:57 AM GMT

Forex

രൂപ തകര്‍ച്ചയില്‍: മൂല്യം 8 പൈസ ഇടിഞ്ഞ് 77.76ല്‍

MyFin Desk

രൂപ തകര്‍ച്ചയില്‍: മൂല്യം 8 പൈസ ഇടിഞ്ഞ് 77.76ല്‍
X

Summary

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 77.76ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.74 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.81 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 8 പൈസ ഇടിഞ്ഞ് 77.75ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോര്‍ഡ് ഇടിവ് നേരിട്ട് […]


ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഇടിഞ്ഞ് 77.76ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.74 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.81 എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു.
വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 8 പൈസ ഇടിഞ്ഞ് 77.75ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. ഡോളറുമായുള്ള വിനിമയത്തില്‍ റെക്കോര്‍ഡ് ഇടിവ് നേരിട്ട് രൂപ ഇന്ന് വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 77.91ലേക്ക് കൂപ്പു കുത്തിയിരുന്നു.
നാല് ദിവസത്തെ നഷ്ടത്തിനുശേഷം ഇന്ന് നേട്ടത്തില്‍ വ്യാപാരം അവാസനിപ്പിച്ച് വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാര്‍തി എയര്‍ടെല്‍, ടെക് മഹീന്ദ്ര ഓഹരികളുടെ വാങ്ങല്‍ മോശം പ്രവണതകള്‍ക്കിടയിലും വിപണിക്ക് നേട്ടമായി. സെന്‍സെക്സ് 427.79 പോയിന്റ് ഉയര്‍ന്ന് 55,320.28 ലും, നിഫ്റ്റി 121.85 പോയിന്റ് ഉയര്‍ന്ന് 16,478.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു,'വിപണി ഇപ്പോഴും അസ്ഥിരമായ ആഗോള വിപണിയുടെ പിടിയിലാണ്. ആഗോള തലത്തില്‍ വരാനിക്കുന്ന കേന്ദ്ര ബാങ്കുകളുടെ മീറ്റിംഗുകളെക്കുറിച്ചുള്ള ജാഗ്രതിയിലാണ് നിക്ഷേപകര്‍.