image

27 Jun 2022 6:15 AM GMT

Banking

വ്യവസായങ്ങൾ ഏറ്റെടുക്കുന്നത് തുടരും: ടാറ്റ കണ്‍സ്യൂമര്‍ ചെയര്‍മാന്‍

MyFin Desk

വ്യവസായങ്ങൾ ഏറ്റെടുക്കുന്നത് തുടരും: ടാറ്റ കണ്‍സ്യൂമര്‍ ചെയര്‍മാന്‍
X

Summary

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള  ഏറ്റെടുക്കല്‍  തുടരുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം, കമ്പനിയുടെ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ ഇന്‍ഡസ്ട്രീസില്‍ നിന്ന് 395 കോടി രൂപയ്ക്ക് ടാറ്റ സ്മാര്‍ട്ട്ഫുഡ്‌സ് ലിമിറ്റഡ് (TSFL) ഏറ്റെടുത്തു.  ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനായി ആരോഗ്യകരമായ പ്രഭാതഭക്ഷണ ധാന്യങ്ങളുടെയും മില്ലറ്റ് അധിഷ്ഠിത ലഘുഭക്ഷണങ്ങളുടെയും ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കൊട്ടാരം അഗ്രോ ഫുഡ്സില്‍ നിന്ന് സോള്‍ഫുള്‍ ബിസിനസും അവര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ […]


ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നതിനായി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഏറ്റെടുക്കല്‍ തുടരുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം, കമ്പനിയുടെ ഗ്രൂപ്പ് സ്ഥാപനമായ ടാറ്റ ഇന്‍ഡസ്ട്രീസില്‍ നിന്ന് 395 കോടി രൂപയ്ക്ക് ടാറ്റ സ്മാര്‍ട്ട്ഫുഡ്‌സ് ലിമിറ്റഡ് (TSFL) ഏറ്റെടുത്തു. ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനായി ആരോഗ്യകരമായ പ്രഭാതഭക്ഷണ ധാന്യങ്ങളുടെയും മില്ലറ്റ് അധിഷ്ഠിത ലഘുഭക്ഷണങ്ങളുടെയും ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള കൊട്ടാരം അഗ്രോ ഫുഡ്സില്‍ നിന്ന് സോള്‍ഫുള്‍ ബിസിനസും അവര്‍ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മൂലധന ചെലവ് 250 കോടി രൂപയായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 361 കോടി രൂപയായിരിക്കും. അതില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 161 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അത് വിപുലീകരിക്കുന്നത് തുടരുമെന്നും ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയുടെ വിപുലീകരണത്തെക്കുറിച്ച് ടിസിപിഎല്‍ ചെയര്‍മാന്‍ പറഞ്ഞു. ഈ പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനിയുടെ വരുമാനത്തില്‍ ഏകദേശം 3 ശതമാനം സംഭാവന ചെയ്തായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍, യുഎസ്, കാനഡ, യുകെ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റെല്ലാ വിപണികളിലും ഞങ്ങളുടെ സാന്നിധ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഗവേഷണ വികസന ബജറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 24 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 30 കോടി രൂപയായി വിപുലീകരിക്കുെമന്നും അദ്ദേഹം പറഞ്ഞു.