image

1 July 2022 5:00 AM GMT

Banking

ആര്‍ബിഐ ഉത്തരവ്, 'ലെസി പേ' നിബന്ധനകള്‍ പരിഷ്‌കരിക്കുന്നു

MyFin Desk

ആര്‍ബിഐ ഉത്തരവ്, ലെസി പേ നിബന്ധനകള്‍ പരിഷ്‌കരിക്കുന്നു
X

Summary

മുംബൈ: ആര്‍ബിഐയുടെ സമീപകാല നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി പേ യു ഇന്ത്യയുടെ ലെന്ഡിംഗ് ആപ്പ് ആയ ലെസി പേ അതിന്റെ പണക്കൈമാറ്റ നിബന്ധനകളില്‍ മാറ്റം വരുത്തി. പുതിയ നിബന്ധനകള്‍ അംഗീകരിച്ച് വേണം ഇനി ലെസിപേ ഉപയോഗിച്ച് പണക്കൈമാറ്റം തുടരാന്‍. രാജ്യത്തെ ബാങ്കിംഗ് ഇതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ക്ക് (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2020-21 കാലയളവില്‍ കോവിഡ് പ്രതിസന്ധികാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഇടത്തരം ഫിന്‍ടെക്ക് പ്ലാറ്റ്ഫോമുകള്‍ അതിവേഗം വളര്‍ന്നതോടെ വലിയ തുക നിക്ഷേവും […]


മുംബൈ: ആര്‍ബിഐയുടെ സമീപകാല നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി പേ യു ഇന്ത്യയുടെ ലെന്ഡിംഗ് ആപ്പ് ആയ ലെസി പേ അതിന്റെ പണക്കൈമാറ്റ നിബന്ധനകളില്‍ മാറ്റം വരുത്തി. പുതിയ നിബന്ധനകള്‍ അംഗീകരിച്ച് വേണം ഇനി ലെസിപേ ഉപയോഗിച്ച് പണക്കൈമാറ്റം തുടരാന്‍.

രാജ്യത്തെ ബാങ്കിംഗ് ഇതര പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ക്ക് (പിപിഐ) ക്രെഡിറ്റ് ലൈന്‍ വഴി വായ്പ നല്‍കുന്നതിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

2020-21 കാലയളവില്‍ കോവിഡ് പ്രതിസന്ധികാലത്ത് പ്രവര്‍ത്തനം ആരംഭിച്ച ഇടത്തരം ഫിന്‍ടെക്ക് പ്ലാറ്റ്ഫോമുകള്‍ അതിവേഗം വളര്‍ന്നതോടെ വലിയ തുക നിക്ഷേവും വന്നിരുന്നു. പിപിഐ ക്രെഡിറ്റ് ലൈന്‍ വഴി പണം ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് നിര്‍ത്തണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിനും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതുമടക്കമുള്ളതിനാണ് പിപിഐ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ആമസോണ്‍ പേ, ബജാജ് ഫിനാന്‍സ്, ഓല ഫിനാന്‍ഷ്യല്‍ സര്‍വീസ്, പേയു പേയ്മെന്റ്സ്, ഫോണ്‍പേ തുടങ്ങി 35 ഓളം പിപഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.