image

1 July 2022 5:46 AM GMT

Lifestyle

യാദവീന്ദര്‍ സിംഗ് ഗുലേരിയ റോയല്‍ എന്‍ഫീല്‍ഡ് സിഒഒ

MyFin Desk

യാദവീന്ദര്‍ സിംഗ് ഗുലേരിയ റോയല്‍ എന്‍ഫീല്‍ഡ് സിഒഒ
X

Summary

ഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായി യാദവീന്ദര്‍ സിംഗ് ഗുലേരിയയെ നിയമിച്ചു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ എന്നിവയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായിരുന്നുന്നു ഇദ്ദേഹം. പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലേയും ബിസിനസ് വളര്‍ച്ച, വില്‍പ്പന, വിപണനം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത് ഗുലേരിയയായിരിക്കുമെന്ന് കമ്പനി പറഞ്ഞു. പ്രീമിയം ടൂവീലര്‍ വ്യവസായത്തില്‍ വിപുലമായ അനുഭവസമ്പത്തുമായാണ് ഗുലേരിയ വരുന്നതെന്നും ബിസിനസിനെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ടെന്നും നിയമനത്തെക്കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് […]


ഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസറായി യാദവീന്ദര്‍ സിംഗ് ഗുലേരിയയെ നിയമിച്ചു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ എന്നിവയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായിരുന്നുന്നു ഇദ്ദേഹം. പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെയും അന്താരാഷ്ട്ര വിപണികളിലേയും ബിസിനസ് വളര്‍ച്ച, വില്‍പ്പന, വിപണനം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത് ഗുലേരിയയായിരിക്കുമെന്ന് കമ്പനി പറഞ്ഞു.

പ്രീമിയം ടൂവീലര്‍ വ്യവസായത്തില്‍ വിപുലമായ അനുഭവസമ്പത്തുമായാണ് ഗുലേരിയ വരുന്നതെന്നും ബിസിനസിനെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ടെന്നും നിയമനത്തെക്കുറിച്ച് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി.ഗോവിന്ദ് രാജന്‍ പറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡിന്റെ അന്താരാഷ്ട്ര വിപണികള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും, കമ്പനി തങ്ങളുടെ മാര്‍ക്കറ്റ്, റീട്ടെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന് പ്രധാന വിപണികളിലുടനീളം വളരെയധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.