7 July 2022 7:38 AM GMT
Summary
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 79.13 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.05 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. ഓഹരി വിപണി ഇന്നും നേട്ടത്തില്‍. വിപണി സെന്‍സെക്സ് 427.49 […]
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍ തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 79.13 ആയി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.05 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ആഗോളതലത്തില്‍ ക്രൂഡ് വില ഉയര്‍ന്നതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.
പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. ഓഹരി വിപണി ഇന്നും നേട്ടത്തില്‍. വിപണി സെന്‍സെക്സ് 427.49 പോയിന്റ് ഉയര്‍ന്ന് 54,178.46 ലും, നിഫ്റ്റി 143.10 പോയിന്റ് നേട്ടത്തോടെ 16,132.90 ലും വ്യാപാരം അവസാനിപ്പിച്ചു.