image

23 July 2022 4:42 AM GMT

Company Results

പെര്‍സിസ്റ്റന്റ് സിസ്റ്റംസ് അറ്റാദായം 40% ഉയര്‍ന്ന് 211 കോടിയായി

Myfin Desk

പെര്‍സിസ്റ്റന്റ് സിസ്റ്റംസ് അറ്റാദായം 40%  ഉയര്‍ന്ന് 211 കോടിയായി
X

Summary

ഒന്നാം പാദത്തില്‍ മിഡ്-സൈസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനിയായ പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ അറ്റാദായം 40 ശതമാനം വര്‍ധിച്ച് 211.6 കോടി രൂപയായി. കമ്പനിയുടെ വരുമാനം 52.7 ശതമാനം ഉയര്‍ന്ന് 1,878 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തന ലാഭം 2022 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തിലെ 17.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.7 ശതമാനമായി വര്‍ധിച്ചു.  അതേസമയം കമ്പനി 3,000-ലധികം ആളുകളെ നിയമിച്ചിരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ശരാശരി 10 ശതമാനവും വിദേശത്തുള്ളവര്‍ക്ക് 5 ശതമാനവും ശമ്പള വര്‍ധനവ് ജൂലൈ 1 മുതല്‍ […]


ഒന്നാം പാദത്തില്‍ മിഡ്-സൈസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനിയായ പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ അറ്റാദായം 40 ശതമാനം വര്‍ധിച്ച് 211.6 കോടി രൂപയായി. കമ്പനിയുടെ വരുമാനം 52.7 ശതമാനം ഉയര്‍ന്ന് 1,878 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തന ലാഭം 2022 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തിലെ 17.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.7 ശതമാനമായി വര്‍ധിച്ചു. അതേസമയം കമ്പനി 3,000-ലധികം ആളുകളെ നിയമിച്ചിരുന്നു.
ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ശരാശരി 10 ശതമാനവും വിദേശത്തുള്ളവര്‍ക്ക് 5 ശതമാനവും ശമ്പള വര്‍ധനവ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ രണ്ടാം പാദ മാര്‍ജിനുകളില്‍ 3 ശതമാനം വരെ സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ സാപ്രെ പറഞ്ഞു. കമ്പനി ഇതിനകം ഓഫറുകള്‍ നല്‍കിയിട്ടുള്ള 1,350 പുതുമുഖങ്ങള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയില്‍ ചേരുമെന്നും സേവനങ്ങളുടെ ആവശ്യകതയുടെ പശ്ചാത്തലത്തില്‍ നിയമനം തുടരുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സന്ദീപ് കല്‍റ പറഞ്ഞു.