image

28 July 2022 7:51 AM GMT

Banking

ആര്‍സെലര്‍ മിത്തലിന്റെ അറ്റവരുമാനത്തില്‍ രണ്ട് ശതമാനം ഇടിവ്

MyFin Desk

ആര്‍സെലര്‍ മിത്തലിന്റെ അറ്റവരുമാനത്തില്‍ രണ്ട് ശതമാനം ഇടിവ്
X

Summary

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ ആന്‍ഡ് മൈനിംഗ് കമ്പനിയായ ആര്‍സെലര്‍ മിത്തലിന്റെ അറ്റ വരുമാനം രണ്ട് ശതമാനം ഇടിഞ്ഞ് 3,923 ദശലക്ഷം ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,005 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം. ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍സെലര്‍ മിത്തല്‍ ജനുവരി-ഡിസംബര്‍ കാലയളവാണ് സാമ്പത്തിക വര്‍ഷമായി പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ 19.3 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വില്‍പ്പന 22.1 ബില്യണ്‍ ഡോളറായിരുന്നുവെന്ന് […]


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്റഗ്രേറ്റഡ് സ്റ്റീല്‍ ആന്‍ഡ് മൈനിംഗ് കമ്പനിയായ ആര്‍സെലര്‍ മിത്തലിന്റെ അറ്റ വരുമാനം രണ്ട് ശതമാനം ഇടിഞ്ഞ് 3,923 ദശലക്ഷം ഡോളറായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 4,005 മില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ അറ്റാദായം.

ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍സെലര്‍ മിത്തല്‍ ജനുവരി-ഡിസംബര്‍ കാലയളവാണ് സാമ്പത്തിക വര്‍ഷമായി പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലെ 19.3 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വില്‍പ്പന 22.1 ബില്യണ്‍ ഡോളറായിരുന്നുവെന്ന് ആര്‍സലര്‍ മിത്തല്‍ അധികൃതര്‍ വ്യക്തമാക്കി.

2022ന്റെ രണ്ടാം പാദത്തില്‍ മൊത്തം സ്റ്റീല്‍ കയറ്റുമതി 14.4 ദശലക്ഷം ടണ്ണായി കുറഞ്ഞതായി കമ്പനി അറിയിച്ചു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ ഇത് 16.1 ദശലക്ഷം ടണ്ണായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ലെ 8.7 ബില്യണ്‍ ഡോളറും, 2021 ഡിസംബര്‍ 31 വരെയുള്ള 8.4 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ജൂണ്‍ 30 വരെ മൊത്തം കടം 8.8 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.