image

1 Aug 2022 2:36 AM GMT

Commodity

ദോശ ഇനി കീശ കീറും: മാവിന്റെ വില വര്‍ധന പ്രാബല്യത്തില്‍

MyFin Desk

ദോശ ഇനി കീശ കീറും: മാവിന്റെ വില വര്‍ധന പ്രാബല്യത്തില്‍
X

Summary

തിരുവനന്തപുരം: മാവരച്ചുണ്ടാക്കുന്ന പലഹാരങ്ങളെ പ്രേമിക്കുന്നവരുടെ കീശയില്‍ നിന്നും ഇനി കുറച്ച് കൂടുതല്‍ കാശിറങ്ങും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ ദോശ, അപ്പം എന്നിവയുണ്ടാക്കുന്ന മാവിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഓള്‍ കേരള ബാറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ (ഓഗസ്റ്റ് 1 2022) വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. 5 മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് അറിയിപ്പ്. മാവുണ്ടാക്കിന് ആവശ്യമായ അരി, ഉഴുന്ന് ഉള്‍പ്പടെയുള്ളവയുടെ വില കൂടിയതിനൊപ്പം ഇന്ധന വിലയിലെ വര്‍ധനവും കണക്കിലെടുത്താണ് തീരുമാനമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ […]


തിരുവനന്തപുരം: മാവരച്ചുണ്ടാക്കുന്ന പലഹാരങ്ങളെ പ്രേമിക്കുന്നവരുടെ കീശയില്‍ നിന്നും ഇനി കുറച്ച് കൂടുതല്‍ കാശിറങ്ങും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ ദോശ, അപ്പം എന്നിവയുണ്ടാക്കുന്ന മാവിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഓള്‍ കേരള ബാറ്റേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ (ഓഗസ്റ്റ് 1 2022) വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. 5 മുതല്‍ 10 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് അറിയിപ്പ്.

മാവുണ്ടാക്കിന് ആവശ്യമായ അരി, ഉഴുന്ന് ഉള്‍പ്പടെയുള്ളവയുടെ വില കൂടിയതിനൊപ്പം ഇന്ധന വിലയിലെ വര്‍ധനവും കണക്കിലെടുത്താണ് തീരുമാനമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മുന്‍കൂട്ടി പായ്ക്ക് ചെയ്യുന്ന വസ്തുക്കളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം 47മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എടുത്തിരുന്നു. മുന്‍കൂട്ടി പായ്ക്ക് ചെയ്യുന്ന ഉത്പന്നങ്ങളുടെ മേല്‍ ജിഎസ്ടി കൂടി വന്നതോടെ ഉത്പന്ന നിര്‍മ്മാണം പ്രതിസന്ധിയിലായെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഒട്ടേറെ യൂണിറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയെന്നും ഇവര്‍ വ്യക്തമാക്കി. ജൂലൈ 18 മുതല്‍ മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ധിച്ചിരുന്നു. തൈര്, ലസ്സി, വെണ്ണ പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയത്.

ലൂസായി കൊണ്ടുവന്നശേഷം പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞു നല്‍കുന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഏതാനും ദിവസം മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒന്നോ രണ്ടോ കിലോയായി ഇത്തരത്തില്‍ വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കു നികുതി ഈടാക്കില്ല. ബ്രാന്‍ഡഡ് ആയി വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്കു നേരത്തെതന്നെ നികുതിയുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.