image

1 Aug 2022 5:30 AM GMT

Banking

വായ്പ ഇനി കുട്ടിക്കളിയല്ല, നിരക്ക് വര്‍ധന തുടര്‍ന്ന് മുന്‍നിര ബാങ്കുകള്‍

MyFin Desk

വായ്പ ഇനി കുട്ടിക്കളിയല്ല, നിരക്ക് വര്‍ധന തുടര്‍ന്ന് മുന്‍നിര ബാങ്കുകള്‍
X

Summary

  യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധനവിന് പിന്നാലെ ആര്‍ബിഐ മൂന്നാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തുവാനുള്ള സാധ്യത നിലനില്‍കെ, വായ്പ നിരക്ക് വര്‍ധിപ്പിച്ച് മുന്‍നിര ബാങ്കുകള്‍. ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളും വായ്പാ ദാതാവായ എച്ച്ഡിഎഫ്സിയും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കവെ, പലിശ നിരക്കില്‍ മറ്റൊരു മുക്കാല്‍ ശതമാനം കൂടി (75 ബേസിസ് പോയിന്റ്) വര്‍ധനയാണ് ഫെഡ് റിസര്‍വ് കഴിഞ്ഞ ദിവസം വരുത്തിയത്. വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സി വായ്പാ […]


യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധനവിന് പിന്നാലെ ആര്‍ബിഐ മൂന്നാം തവണയും റിപ്പോ നിരക്ക് ഉയര്‍ത്തുവാനുള്ള സാധ്യത നിലനില്‍കെ, വായ്പ നിരക്ക് വര്‍ധിപ്പിച്ച് മുന്‍നിര ബാങ്കുകള്‍. ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളും വായ്പാ ദാതാവായ എച്ച്ഡിഎഫ്സിയും നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യ ഭീതി നിലനില്‍ക്കവെ, പലിശ നിരക്കില്‍ മറ്റൊരു മുക്കാല്‍ ശതമാനം കൂടി (75 ബേസിസ് പോയിന്റ്) വര്‍ധനയാണ് ഫെഡ് റിസര്‍വ് കഴിഞ്ഞ ദിവസം വരുത്തിയത്.

വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്സി വായ്പാ നിരക്കില്‍ 25 ബേസിസ് പോയിന്റ് (0.25 ശതമാനം) വര്‍ധനയാണ് കഴിഞ്ഞ ദിവസം വരുത്തിയത്. ഭവന വായ്പയുമായി ബന്ധപ്പെട്ട റീട്ടെയില്‍ പ്രൈം വായ്പാ നിരക്ക് (ആര്‍പിഎല്‍ആര്‍), അഡ്ജറ്റബിള്‍ റേറ്റ് ഹോം ലോണ്‍സ് (എആര്‍എച്ച്എല്‍) എന്നിവയ്ക്ക് മേല്‍ വായ്പാ നിരക്ക് വര്‍ധന ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എച്ച്ഡിഎഫ്സി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അഞ്ചാം തവണയാണ് എച്ച്ഡിഎഫ്സി വായ്പ നിരക്ക് വര്‍ധിപ്പിക്കുന്നത്.

ഐസിഐസിഐ ബാങ്ക് വായ്പ നിരക്കില്‍ 15 ബേസിസ് പോയിന്റ് (0.15 ശതമാനം) വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്കില്‍ വര്‍ധനയുണ്ടാകും. ബാങ്ക് വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 7.90 ശതമാനം പലിശയാണ് ഇനി ഈടാക്കുക. പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പാ നിരക്കില്‍ 10 ബേസിസ് പോയിന്റ് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.