image

5 Aug 2022 4:20 AM GMT

Banking

ഭെല്ലിന്റെ അറ്റ നഷ്ടം 188 കോടി രൂപയായി കുറഞ്ഞു

MyFin Desk

ഭെല്ലിന്റെ അറ്റ നഷ്ടം 188 കോടി രൂപയായി കുറഞ്ഞു
X

Summary

ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ (ഭെല്‍) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 187.99 കോടി രൂപയിലേക്ക് കുറഞ്ഞതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 448.20 കോടി രൂപയുടെ അറ്റ  നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 2,966.77 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 4,742.28 കോടി രൂപയായി. ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 3,572.12 കോടിയില്‍ നിന്ന് 5,006.50 […]


ഡെല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ (ഭെല്‍) ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 187.99 കോടി രൂപയിലേക്ക് കുറഞ്ഞതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 448.20 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 2,966.77 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 4,742.28 കോടി രൂപയായി. ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 3,572.12 കോടിയില്‍ നിന്ന് 5,006.50 കോടി രൂപയായി വര്‍ധിച്ചു.