image

5 Aug 2022 1:44 AM GMT

Tax

ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള വാടക ഭവനങ്ങൾക്ക് ജിഎസ്ടിയില്ല

MyFin Desk

ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള വാടക ഭവനങ്ങൾക്ക്  ജിഎസ്ടിയില്ല
X

Summary

ഡെല്‍ഹി: മത സംഘടനകളോ ചാരിറ്റബിള്‍ ട്രസ്റ്റുകളോ നടത്തുന്ന സറൈകളുടെ(വാടക സ്ഥലങ്ങളുടെ) വാടക പരിഗണിക്കാതെ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 18 മുതല്‍ 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നതോടെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിക്ക് (എസ്ജിപിസി) കീഴിലുള്ള ചില സറൈകള്‍ വാടകയിൽ പ്രതിദിനം 1,000 രൂപ വരെ ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു. അമൃത്സറിലെ എസ്ജിപിസി നിയന്ത്രിക്കുന്ന ഗുരു ഗോവിന്ദ് സിംഗ് എന്‍ആര്‍ഐ നിവാസ്, ബാബ ദീപ് […]


ഡെല്‍ഹി: മത സംഘടനകളോ ചാരിറ്റബിള്‍ ട്രസ്റ്റുകളോ നടത്തുന്ന സറൈകളുടെ(വാടക സ്ഥലങ്ങളുടെ) വാടക പരിഗണിക്കാതെ ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 18 മുതല്‍ 47-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വന്നതോടെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിക്ക് (എസ്ജിപിസി) കീഴിലുള്ള ചില സറൈകള്‍ വാടകയിൽ പ്രതിദിനം 1,000 രൂപ വരെ ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു.
അമൃത്സറിലെ എസ്ജിപിസി നിയന്ത്രിക്കുന്ന ഗുരു ഗോവിന്ദ് സിംഗ് എന്‍ആര്‍ഐ നിവാസ്, ബാബ ദീപ് സിംഗ് നിവാസ്, മാതാ ഭാഗ് കൗര്‍ നിവാസ് എന്നീ മൂന്ന് സറൈകള്‍ 2022 ജൂലൈ 18 മുതല്‍ ജിഎസ്ടി അടച്ചു തുടങ്ങിയിരുന്നു. അതേസമയം പ്രതിദിനം 1,000 രൂപ വരെ മുറി വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി നിരക്ക് സ്ലാബിന് കീഴില്‍ കൊണ്ടുവന്നിരുന്നു. മാത്രമല്ല മതപരമായ അല്ലെങ്കില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള പരിസരങ്ങളിലെ മുറികള്‍ക്ക് ഈടാക്കുന്ന വാടക പ്രതിദിനം 1,000 രൂപയില്‍ താഴെയാണെങ്കില്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്ന മറ്റൊരു ഇളവുണ്ട്. 2017 ജൂണ്‍ 28ലെ വിജ്ഞാപനം പ്രകാരമാണ് ഈ ഇളവ് ലഭിക്കുക. ഈ ഇളവ് മാറ്റമില്ലാതെ പ്രാബല്യത്തില്‍ തുടരുന്നുണ്ട്.